ബാക്ടീരിയയാണ് അണുബാധയുണ്ടാക്കുന്നത്.
ആര്‍ക്കും എപ്പോള്‍ വേണേലും വരാവുന്ന രോഗമാണ് മൂത്രാശയത്തിലെ അണുബാധ. സ്ത്രീകളിലും കുട്ടികളിലും പുരുഷന്‍മാരിലും ഒരു പോലെ വരാവുന്ന രോഗമാണ് ഇത്. എങ്കിലും സ്ത്രീകളില്‍ മൂത്രാശയ അണുബാധ കൂടുതലായി കാണാറുണ്ട്. ശരിയായ സമയത്ത് ചികില്‍സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ അസ്വസ്ഥതകളുണ്ടാകും. ബാക്ടീരിയയാണ് അണുബാധയുണ്ടാക്കുന്നത്.
മൂത്രസഞ്ചിയുടെ മ്യൂക്കസ് സ്തരത്തിനും ഇത്തരത്തില്‍ രോഗാണുക്കളെ ഒരളവു വരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധശേഷി കുറയുകയോ മൂത്രസഞ്ചിയില്‍ നിന്ന് മൂത്രം പൂര്‍ണമായി ഒഴിഞ്ഞുപോകാതിരിക്കുകയോ ചെയ്യുമ്പോഴാണ് അണുബാധയുണ്ടാവുന്നത്.
ലക്ഷണങ്ങള്‍
1. മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥതയും വേദനയും
2. കൂടുതല്‍ തവണ മൂത്രമൊഴിക്കേണ്ടി വരുക
3. മൂത്രസഞ്ചിയില്‍ മാത്രമുള്ള അണുബാധയാണെങ്കില്‍ പുകച്ചില്‍ തോന്നുക
പരിഹാരം
1. വെളളം ധാരാളം കുടിക്കുക
2. ചെറിയ അസുഖങ്ങള്‍ക്ക് അനാവശ്യമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു നിര്‍ത്തുക
3. പഞ്ചസാരയുടെ അളവ് കുറയ്ക്കുക
4. ടോയ്‌ലറ്റില്‍ ശരിയായ ശുചിത്വം പാലിക്കുക
കൂടാതെ മൂത്രാശയ അണുബാധയുടെ ചികില്‍സയ്ക്ക് നിരവധി ആന്റിബയോട്ടിക് മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
