എന്തുകൊണ്ട് ക്യാന്‍സര്‍ കുഞ്ഞുങ്ങളെ പിടികൂടുന്നുവെന്നു എന്നതിനെ കുറിച്ച് ശാസ്ത്രത്തിനു പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും വരാവുന്ന രോഗമാണ് ക്യാന്‍സര്‍. ഇതില്‍ കുഞ്ഞുങ്ങളില്‍ ക്യാന്‍സര്‍ വരുന്നത് ഏറെ ദു:ഖരമാണ്.
എന്നാല്‍ എന്തുകൊണ്ട് ക്യാന്‍സര്‍ കുഞ്ഞുങ്ങളെ പിടികൂടുന്നുവെന്നു എന്നതിനെ കുറിച്ച് ശാസ്ത്രത്തിനു പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ജനിതകവും ചുറ്റുപാടുകളുമാണ് കുഞ്ഞുങ്ങളില്‍ പലപ്പോഴും ക്യാന്‍സറിന് കാരണമാകുന്നതെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തിന്‍റെ ഫലം പറയുന്നു. ക്യാന്‍സറില്‍നിന്ന് രക്ഷ നേടിയ 600 പേരെ പങ്കെടുപ്പിച്ചായിരുന്നു ഗവേഷണം. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകർ പറയുന്നു.

