Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികള്‍ ലിപ്സ്റ്റിക് ഇടുന്നതിന് മുന്‍പ് ഇത് അറിഞ്ഞിരിക്കുക

ഗര്‍ഭിണികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് നല്ലതാണോ? 

Chemicals found in pregnant womens lipsticks is not good for your kid
Author
Thiruvananthapuram, First Published Feb 22, 2019, 7:28 PM IST

പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. എന്നാല്‍ ഗര്‍ഭിണികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ലിപ്സ്റ്റിക്കിലും മറ്റ് മേക്കപ്പ് വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ശാരീരിക ക്ഷമതയെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. എണ്‍വയോണ്‍മെന്‍റ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു ഗര്‍ഭാസ്ത ശിശുവിന്‍റെ വളര്‍ച്ചയെ ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മൂന്നില്‍ ഒരു കുട്ടിക്ക് ശാരീരിക ക്ഷമത കുറവ് ഉണ്ടെന്നാണ് യുഎസിലെ കൊളുമ്പിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പാം പറയുന്നത്.  നിരവധി കുഞ്ഞുങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നും പഠനത്തിൽ പറയുന്നത്.

Chemicals found in pregnant womens lipsticks is not good for your kid
 

Follow Us:
Download App:
  • android
  • ios