വന്ധ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ ഏറിവരുന്ന കാലമാണിത്. പുരുഷന്മാരുടെ പ്രശ്നംകൊണ്ടും സ്ത്രീകളുടെ പ്രശ്നംകൊണ്ടും വന്ധ്യത ഉണ്ടാകാം. ജീവിതശൈലിയിലെ മാറ്റം, തെറ്റായ ഭക്ഷണക്രമം ശാരീരികമായ പ്രശ്നങ്ങള്‍ എന്നിവയൊക്കെ വന്ധ്യതയ്ക്ക് കാരണമാകാം. എന്നാല്‍ വന്ധ്യത കൂടാന്‍ സോപ്പ്, സണ്‍സ്ക്രീന്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം കാരണമാകുമെന്നാണ് ഇതുസംബന്ധിച്ച് പുതിയ ചില പഠനങ്ങള്‍ നല്കുന്ന സൂചന. സോപ്പ്, സണ്‍സ്ക്രീന്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുന്നു. സോപ്പ്, സണ്‍സ്ക്രീന്‍, പ്ലാസ്റ്റിക് എന്നിവയില്‍ അടങ്ങിയിട്ടുള്ള പാരാബെന്‍സ് പോലെയുള്ള രാസവസ്തുക്കള്‍ ബീജത്തിന്റെ ആകൃതി, വലുപ്പം എന്നിവയെ സാരമായി ബാധിക്കുന്നു. ഡിഎന്‍എ ഘടനയെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ബീജാണുവിന്റെ ചലനശേഷി നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കാരണങ്ങള്‍കൊണ്ട് ഗര്‍ഭധാരണസാധ്യത ഇലാതാകുന്നതായാണ് ലോഡ്സിലെ നോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ മെഡിസിനില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. സോപ്പിലും സണ്‍സ്ക്രീനിലും പ്ലാസ്റ്റിക്കിലും മാത്രമല്ല, ചിലതരം ഫാസ്റ്റ്ഫുഡിലും മരുന്നുകളിലും സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളിലും പാരബെന്‍സ് പോലെയുള്ള രാസവസ്തുക്കളുണ്ട്. വന്ധ്യതാ ചികില്സാകേന്ദ്രങ്ങളിലെത്തിയ 315 പുരുഷന്മാരുടെ മൂത്രസാംപിളുകള്‍ പരിശോധിച്ചാണ് പാരാബെന്‍സ് സാന്നിദ്ധ്യം കണ്ടെത്തിയത്. കൂടാതെ ബീജം, ഉമിനീര്, രക്തസാംപിള്‍ എന്നിവ വഴിയും പാരാബെന്‍സ് സാന്നിദ്ധ്യം ഉറപ്പിച്ചു. പാരാബെന്‍സ് ബീജാണുവിനെ ദോഷകരമായി ബാധിക്കുന്നതായി നേരത്തെ തന്നെ പഠനങ്ങളിലൂടെ വ്യക്തമായതാണ്.
ഗര്‍ഭധാരണം നടക്കാത്തതിന് സോപ്പും പ്ലാസ്റ്റിക്കും കുറ്റക്കാര്‍!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
