സോഷ്യല്‍ മീഡിയയില്‍ സജ്ജീവമല്ലാത്തവര്‍ പോലും ഇപ്പോള്‍ ഫോണിന് മുന്നില്‍ തന്നെയാണ്. ബോളിവുഡ് താരങ്ങളും അങ്ങനെ തന്നെയാണ്. 

ലോക്ക്ഡൗണ്‍ കാലത്ത് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് സമയത്തെ തള്ളി നീക്കുകയാണ് എല്ലാവരും. പഴയ ഹോബികള്‍ തുടരുക, പാചകത്തില്‍ പരീക്ഷണം നടത്തുക, വ്യായാമം ചെയ്യുക, നൃത്തം ചെയ്യുക അങ്ങനെ പോകുന്നു ആ ലിസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമല്ലാത്തവര്‍ പോലും ഇപ്പോള്‍ ഫോണിന് മുന്നില്‍ തന്നെയാണ്. ബോളിവുഡ് താരങ്ങളും അങ്ങനെ തന്നെയാണ്. 

പഴയക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് പല താരങ്ങളും. സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍ തുടങ്ങി നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

കരീന സഹോദരി കരീഷ്മയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ സോനമാകട്ടെ അര്‍ജുന്‍ കപൂര്‍ അടക്കമുള്ള കസിന്‍സിന്‍റെ ചിത്രമാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എല്ലാവരെയും മിസ്സ് ചെയ്യുന്നു എന്നും സോനം കുറിച്ചു. അര്‍ജുനും കസിന്‍സുമായുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചു. ഇതൊരു ചലഞ്ചായി മറ്റ് താരങ്ങളും ഏറ്റെടുക്കും എന്നാണ് ബിടൌണ്‍ പറയുന്നത്.

View post on Instagram
View post on Instagram
View post on Instagram