കരോലിന റീപ്പര്‍ എന്ന മുളക് കഴിച്ചാല്‍ തലവേദന ഉറപ്പാണ്

കരോലിന റീപ്പര്‍ എന്ന മുളക് കഴിച്ചാല്‍ തലവേദന ഉറപ്പാണ്. ലോകത്ത് ഏറ്റവും എരിവുളള മുളകാണ് ഇത്. ഇത് കഴിച്ചാല്‍ തലവേദന ഉറപ്പെന്നാണ് ഗവേഷകര്‍ പറയുന്നത്. സാധാരണ മുളകുകളുടെ എരിവ് 30000 ഹീറ്റ് യൂണിറ്റാണെങ്കില്‍ കരോലിന റീപ്പറിന്‍റെ എരിവ് 2.2 മില്യൻ ഹീറ്റ് യൂണിറ്റാണ്. 

അടുത്തിടെ 34 കാരനായ ഒരു യുവാവ് കരോലിന റീപ്പര്‍ കഴിച്ച ശേഷം കടുത്ത തലവേദനയുമായി ഡോക്ടറെ കണ്ടു. ഇതോടെയാണ് കരോലിന റീപ്പറിന് ഇത്തരമൊരു പ്രശ്നമുണ്ടെന്ന് അറിഞ്ഞത്. 

ഈ മുളക് കഴിക്കുന്നതിന്റെ ഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് തലവേദനയ്ക്ക് കാരണം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.