പൊണ്ണത്തടി പലര്‍ക്കും ഒരു പ്രശ്നമാണ്. ശരീരഭാരം കുറക്കാൻ പുതിയ ഭക്ഷണക്രമീകരണങ്ങളും നടത്തുന്നവരുണ്ട്. പലപ്പോഴും അമിതഭാരം കുറക്കാനുള്ള ഇത്തരം പൊടികൈകൾ അനാരോഗ്യത്തിന്​ വഴിവെക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം ആരോഗ്യ പ്രശ്​നങ്ങൾ ബാധിക്കുന്നത്​ കുറവാണ്​.

പൊണ്ണത്തടി കുറക്കാൻ നമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന കറുവപ്പട്ടക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മെറ്റാബോളിസം വർധിപ്പിച്ച്​ ശരീരത്തിൽ അടിയുന്ന​കൊഴുപ്പിനെ നിയന്ത്രിക്കാൻ കറുവപ്പട്ടക്ക് സാധിക്കും. കറുവപ്പട്ടയുടെ എണ്ണക്ക്​ രക്​തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയും. കൂടാതെ കറുവപ്പട്ടയുടെ എണ്ണക്ക്​ ശരീരത്തിലെ കൊഴുപ്പ്​ കോശങ്ങൾ നേരിട്ട്​ നശിപ്പിക്കാന്‍ കഴിയും.