എന്നാല്‍ ഇവരെ കാത്തിരുന്നത് മറ്റൊരു ട്വിസ്റ്റായിരുന്നു.  

വിദേശ ദമ്പതികളായ നിക്കോൾ- മാത്യു സീസ്മറിന് ഇവരുടെ കുഞ്ഞ് ആശുപത്രി അന്തരീക്ഷത്തില്‍ ജനിക്കണ്ട. മറിച്ച് തങ്ങളുടെ വീട്ടില്‍ ജനിച്ചാല്‍ മതിയെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. ഇതിനായി നിക്കോളിനെ പരിചരിക്കാന്‍ ഒരു നഴ്സിനെയും ഏര്‍പ്പാടാക്കി. എന്നാല്‍ ഇവരെ കാത്തിരുന്നത് മറ്റൊരു ട്വിസ്റ്റായിരുന്നു.

പ്രസവ വേദന വന്നതോടെ പരിചാരികയ്ക്ക് അപകടം മനസ്സിലായി. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 40 മണിക്കൂര്‍ കഠിന വേദന അനുഭവിച്ച് ലേബര്‍ റൂമില്‍. അങ്ങനെ നിക്കോള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ട്വിസ്റ്റ് അവിടെയായിരുന്നു. പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം മറ്റൊരു കുഞ്ഞുത്തല കൂടി ഡോക്ടര്‍മാരുടെ ശ്രദ്ധിയില്‍പ്പെട്ടു. ദമ്പതികള്‍ക്ക് രണ്ടാമതൊരു ആണ്‍കുഞ്ഞ് കൂടി പിറന്നു.

സ്വാഭാവികമായ പ്രസവം വേണമെന്ന് ആഗ്രഹിച്ച് ഗര്‍ഭകാലയളവില്‍ ഒരുതവണ പോലും ഈ ദമ്പതികള്‍ സ്കാനിങ്ങിന് മുതിര്‍ന്നിട്ടില്ല. അതിനാല്‍ ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു .