Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലൂടെ വിവാഹനിശ്ചയം പ്രഖ്യാപിച്ച കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

Couple Took To FB To Announce Their Engagement And Had An Oops Moment The Very Next Minute
Author
First Published May 24, 2017, 12:03 PM IST

വിവാഹവും വിവാഹ നിശ്ചയയുമൊക്കെ ഫേസ്ബുക്കിലൂടെ അറിയിക്കുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന രണ്ട് പേര്‍ തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുമ്പോള്‍ അതൊരു വലിയ പണിയായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.


ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം സഹിതമാണ് വിവാഹിതരാകാന്‍ പോകുന്ന വിവരം ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ കാമുകന്‍ ഇന്ന് അവനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും താന്‍ ഏറെ സന്തോഷവതിയും ഭാഗ്യവതിയുമാണെന്നായിരുന്നു പോസ്റ്റ്. എന്നാലും എന്‍ഗേജ്മെന്റിന് എനിക്കൊരു മോതിരം നല്‍കാന്‍ അവന് കഴിഞ്ഞില്ല. കേവലം വസ്തുക്കള്‍ക്കപ്പുറം ഉള്ളിലുള്ളത് എന്താണെന്നതിലാണല്ലോ കാര്യം.  ഞങ്ങള്‍ എല്ലാ കാലത്തും സന്തോഷത്തോടെ ജീവിക്കുമെന്ന് എനിക്കറിയാമെന്നും യുവതി പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുമായി സൂഹൃത്തുക്കള്‍ കമന്റ് ചെയ്തു. എന്നാല്‍ അവരില്‍ ചിലരുടെ ശ്രദ്ധ കമിതാക്കള്‍ സന്ദേശത്തിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിലുടക്കി. നിങ്ങള്‍ രണ്ടുപേരുമല്ലാതെ ആ ചിത്രത്തിലുള്ള വസ്തു എന്താണെന്നായി ചോദ്യം. ഉള്ളിലുള്ളത് തന്നെയാണ് ശരിക്കുമുള്ള കാര്യമെന്നും ചിലര്‍ കളിയാക്കി.


ചിത്രമെടുത്ത സമയത്ത് അലക്ഷ്യമായി വെച്ചിരുന്ന ഗര്‍ഭ പരിശോധന കിറ്റായിരുന്നു വില്ലന്‍. യുവതി ഗര്‍ഭിണിയാണെന്നും വിവാഹം കഴിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇതാണെന്നും കൂട്ടുകാര്‍ പറ‍ഞ്ഞുപരത്തി.

ആ രഹസ്യം വെളിപ്പെടുത്തേണ്ടെന്ന് വിചാരിച്ചെങ്കിലും ആരു പറയാതെ തന്നെ ഫേസ്ബുക്കിലെ എല്ലാ സുഹൃത്തുക്കളും സത്യം മനസിലാക്കി. ഒടുവില്‍ യുവതി തന്നെ അതിന് സ്ഥിരീകരണവും നല്‍കി. അതെ, ഞങ്ങള്‍ക്ക് വിവാഹത്തോടൊപ്പം ഒരു കുഞ്ഞുമുണ്ടാകാന്‍ പോകുന്നു.

Follow Us:
Download App:
  • android
  • ios