വാഷിങ്ടണ്‍: മരുന്നില്ലാത്ത മാരകരോഗമെന്ന എയ്ഡ്സിന്റെ വിളിപ്പേര് അധികകാലമുണ്ടാകില്ല. എയ്ഡ്സിന് ഫലപ്രദമായ വാക്സിന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. പശുവിന്റെ ശരീരത്തിലെ ആന്റിബോഡിയില്നിന്നാണ് എയ്ഡ്സിനുള്ള വാക്സിന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രമുഖ വൈദ്യശാസ്ത്ര ജേര്‍ണലായ ജേര്‍ണല്‍ നേച്വറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ആന്റിബോഡികളെ നിര്‍വീര്യമാക്കി പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് എയ്ഡ്സ് എന്ന അസുഖത്തെ മാരകമാക്കുന്നത്. എന്നാല്‍ പുതിയ വാക്സിന് ഉപയോഗിച്ച് പശുവില്‍ നടത്തിയ പരീക്ഷണത്തില്‍, അതിന്റെ ആന്റിബോഡികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി കണ്ടെത്തി. ഇത് ഏറെ പ്രതീക്ഷ നല്കുന്ന പരീക്ഷണമാണ്. ആഴ്ചകള്‍കൊണ്ട് പശുവില്‍ നടത്തിയ ഈ പരീക്ഷണം പക്ഷേ മാസങ്ങള്‍കൊണ്ട് മാത്രമെ മനുഷ്യനില്‍ പൂര്‍ത്തിയാക്കാനാകു. മനുഷ്യനില്‍ ഈ വാക്സിന് പരീക്ഷണം വിജയം കണ്ടാല്‍, എയ്ഡ്സ് എന്ന മഹാമാരിയെ വരുതിയിലാക്കാനാകുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷ. ഇന്റര്‍നാഷണല്‍ എയ്ഡ്സ് വാക്സിന് ഇനിഷ്യേറ്റീവിലെ ആന്റിബോഡി ഡിസ്കവറി ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഡെവിന് സോക് ആണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കുന്നത്.
എയ്ഡ്സിനെ വരുതിയിലാക്കി പശു; വാക്സിന് പരീക്ഷണം വിജയകരം!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
