ചോക്ലേറ്റ് നല്ലതാണോ? ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള കൊക്കൊ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഇതിനോടകം നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പുതിയ പഠനം അനുസരിച്ച്, ഹൃദയത്തിന് മാത്രമല്ല, ശരീരത്തിനും മനസിനും ഏറെ ഉന്മേഷം പകരുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റെന്നാണ് വാദം. ന്യൂസിലാന്‍ഡിലെ ഹാമില്ട്ടണ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ദാമ്പത്യവിജയത്തിന് ഏറെ ഗുണകരമാണെന്നാണ് വ്യക്തമായത്. സ്ത്രീകളും പുരുഷന്മാരും പതിവായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത്, അവരുടെ മാനസിക-ശാരീരിക ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ സീന്‍ റോബര്‍ട്ട് പറയുന്നത്. ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന മാനസിക ഉന്മേഷം ശാരീരിക അവസ്ഥകളിലും പ്രകടമായ മാറ്റമുണ്ടാക്കും. വിഷാദം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. അതുപോലെ ലൈംഗികജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പഠന റിപ്പോര്‍ട്ട് മെന്‍ ആന്‍ഡ് വുമണ്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ത്രീകളും പുരുഷന്മാരും ചോക്ലേറ്റ് കഴിച്ചാല്‍ കാര്യമുണ്ട്!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
