പ്രിയങ്കയുടെ ആ ചുവന്ന ലഹങ്ക നെയ്തത് ഇങ്ങനെ...

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Dec 2018, 12:20 PM IST
designer shares the video of making wedding dress of priyanka chopra
Highlights

മുട്ടോളം നീണ്ട സ്ലീവുമായി ടോപ്പും, കാല്‍പാദവും കടന്ന് നീളമുള്ള ബോട്ടവും, ദുപ്പട്ടയും... പരമ്പരാഗത രീതിയില്‍ തന്നെയുള്ള വസ്ത്രങ്ങളെ ഓര്‍മ്മിപ്പിക്കും പോലെയായിരുന്നു പ്രിയങ്കയുടെ വിവാഹവസ്ത്രവും

ദീപിക- രണ്‍വീര്‍ വിവാഹത്തിന് ശേഷം ബോളിവുഡിന്റെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രിയങ്ക- നിക്ക് വിവാഹം. വിവാഹത്തിന് പ്രിയങ്കയണിഞ്ഞ ചുവന്ന ലഹങ്കയും കൂട്ടത്തില്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. 

മുട്ടോളം നീണ്ട സ്ലീവുമായി ടോപ്പും, കാല്‍പാദവും കടന്ന് നീളമുള്ള ബോട്ടവും, ദുപ്പട്ടയും... പരമ്പരാഗത രീതിയില്‍ തന്നെയുള്ള വസ്ത്രങ്ങളെ ഓര്‍മ്മിപ്പിക്കും പോലെയായിരുന്നു പ്രിയങ്കയുടെ വിവാഹവസ്ത്രവും. 

ചുവന്ന നെറ്റില്‍ നൂലില്‍ നെയ്ത പൂക്കളും, അതിന് ചുറ്റും മുത്തുകളും സ്വീക്വെന്‍സുകളും പിടിപ്പിച്ച ലഹങ്കയുടെ നിറം തന്നെയായിരുന്നു ഏവരെയും ഏറെ ആകര്‍ഷിച്ചത്. ബോളിവുഡിന്റെ സ്വന്തം ഡിസൈനറായ സബ്യാസാചി മുഖര്‍ജിയാണ് പ്രിയങ്കയുടെ വിവാഹവസ്ത്രവും ഡിസൈന്‍ ചെയ്തത്. 

ദീപികയുടെ വിവാഹവസ്ത്രം തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ പ്രിയങ്കയുടെ ലഹങ്ക തയ്യാറാക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ് സബ്യാസാചി മുഖര്‍ജി.

 

loader