പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ രക്തത്തില്‍ ക്രമാതീതമായി ഗ്ളൂക്കോസ് കൂടി നില്‍ക്കുമ്പോള്‍ അത് താഴെ പറയുന്ന അവയവങ്ങളെ ബാധിക്കുന്നു.

കണ്ണുകള്‍

രക്തത്തിലെ ഗ്ളൂക്കോസ് കൂടുന്നത് കണ്ണുകളെ സാരമായി ബാധിക്കുന്നു. കാഴ്ച കുറയല്‍ തുടങ്ങി പൂര്‍ണമായ അന്ധതയിലേക്ക് പ്രമേഹ രോഗി നയിക്കപ്പെട്ടേക്കാം. കണ്ണുകള്‍ക്ക് രക്തം നല്‍കുന്ന രക്തക്കുഴലുകളെയും. കണ്ണിലെ പ്രധാന നാഡികളെയുമാണ് ഡയബറ്റിക് ബാധിക്കുന്നത്.

ഹൃദയം

പ്രമേഹ രോഗികളില്‍ ഹൃദയാഘാത സാദ്ധ്യത വളരെ കൂടുതലാണ്. അമിത രക്തസമ്മര്‍ദ്ദം, അമിതമായ കൊഴുപ്പ് എന്നിവയും ഹൃദയ രോഗങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സാധാരണ ഹൃദയാഘാതം വരുമ്പോള്‍ ഉണ്ടാകുന്ന അമിതമായ വേദന ഡയബറ്റിക് രോഗിക്ക് കണ്ടുവരുന്നില്ല. അതിനാല്‍ നടക്കുമ്പോഴും ചെറിയ ജോലികളില്‍ ഏര്‍പ്പെടുമ്പോഴും ശ്വാസതടസം ഉണ്ടാകുന്ന രോഗികള്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. എല്ലാ 6 മാസത്തില്‍ ഒരിക്കലും ഇ.സി.ജി പരിശോധന നടത്തി ഡയബറ്റിക് രോഗവിദഗ്ദ്ധനെ കാണിക്കണം.

വൃക്ക

പ്രമേഹ രോഗികളില്‍ സാധാരണയായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ കണ്ടുവരുന്നു. കൃത്യമായ പരിശോധനയിലൂടെ രക്തത്തിലെ ക്രിയാറ്റിന്‍റെ അളവും അതുപയോഗിച്ച് ജി.എഫ്.ആര്‍ (ഗ്ളോമറുലാര്‍ ഫില്‍ട്രേഷന്‍ റേറ്റ്) കണക്കാക്കി വൃക്കയുടെ ബുദ്ധിമുട്ടുകള്‍ വളരെ നേരത്തേ തന്നെ കണ്ടുപിടിക്കാന്‍ കഴിയും.

നാഡീവ്യൂഹം

ശരീരത്തിലെ മുഴുവന്‍ നാഡീവ്യൂഹത്തെയും പ്രമേഹ രോഗം ബാധിക്കുകയും ഡയബറ്റിക് ന്യൂറോപ്പതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. നാഡികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തഴെ പറയുന്ന രീതിയില്‍ പ്രതിഫലിക്കുന്നു.ഇവയെല്ലാം തന്നെ കൃത്യമായ പ്രമേഹ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ്. പ്രമേഹം മുന്‍ പ്രസ്താവിച്ച അവയവങ്ങളോടൊപ്പം തന്നെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുന്നു.