Asianet News MalayalamAsianet News Malayalam

പടക്കം പൊട്ടിക്കുമ്പോള്‍ അല്‍പം കരുതുക! ഇത് ജീവന് ഭീഷണിയായേക്കാം

പടക്കം പൊട്ടിക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമാണത്രേ വില്ലന്‍. ഈ ശബ്ദം പലപ്പോഴും ഹൃദ്രോഗികള്‍ക്ക് അപകടമുണ്ടാക്കിയേക്കും. ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയവരില്‍ മാത്രമല്ല, ഇത്തരം പ്രശ്‌നങ്ങള്‍ ഇതുവരെ കണ്ടെത്താത്തവരിലും പെടുന്നനെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും

do care when handling firecrackers as its sound may cause heart attack or stroke
Author
Trivandrum, First Published Nov 6, 2018, 12:27 PM IST

ആഘോഷസമയങ്ങളില്‍ സന്തോഷപ്രകടനത്തിനായി പടക്കം പൊട്ടിക്കുന്നത് നമ്മുടെ പ്രധാന ശീലമാണ്. മിതമായ രീതിയില്‍ ഇത്തരം ആഘോഷപരിപാടികള്‍ നടത്തുന്നത് ആനന്ദം തന്നെ. എന്നാല്‍ അമിതമായാല്‍ ഇത് ഒരുപക്ഷേ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. 

പടക്കം പൊട്ടിക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമാണത്രേ വില്ലന്‍. ഈ ശബ്ദം പലപ്പോഴും ഹൃദ്രോഗികള്‍ക്ക് അപകടമുണ്ടാക്കിയേക്കും. ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയവരില്‍ മാത്രമല്ല, ഇത്തരം പ്രശ്‌നങ്ങള്‍ ഇതുവരെ കണ്ടെത്താത്തവരിലും പെടുന്നനെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും. അതായത്, അമിതമായ ശബ്ദവും ബഹളവും ഹൃദയസ്തംഭനം മുതല്‍ പക്ഷാഘാതം വരെയുള്ള ഗുരുതരമായ അവസ്ഥകള്‍ക്ക് ഇടയാക്കിയേക്കുമെന്നാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. 

യു.എസിലെ 'മസാക്യുസെറ്റ്‌സ് ജനറല്‍ ആശുപത്രി'യാണ് ശബ്ദങ്ങളുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയത്. നിരന്തരം ഉയര്‍ന്ന തോതില്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നവരില്‍ കണ്ടേക്കാവുന്ന അസുഖങ്ങളിലും ഹൃദയസ്തംഭനവും പക്ഷാഘാതവും തന്നെയാണ് മുന്നിലെന്ന് പഠനം സൂചിപ്പിക്കുന്നു. 

തൊഴില്‍പരമായി അമിതമായി ശബ്ദം കേള്‍ക്കുന്നവരിലും ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമത്രേ. ഇതും പ്രധാനമായി ഹൃദയത്തെയാണ് ബാധിക്കുക. ശരാശരി 55 വയസ്സുള്ള 500ഓളം പേരെ വച്ചാണ് വിദഗ്ധരുടെ സംഘം പഠനം നടത്തിയത്. അഞ്ച് വര്‍ഷം നീണ്ട പഠനം തുടങ്ങുമ്പോള്‍ ഇവരില്‍ ആര്‍ക്കും ഹൃദയസംബന്ധമായി ഒരസുഖവും ഉണ്ടായിരുന്നില്ല. സ്ഥിരമായി ഉയര്‍ന്ന തോതില്‍ ശബ്ദങ്ങള്‍ കേട്ടുകൊണ്ടിരുന്ന ചിലരില്‍ പിന്നീട് ഹൃദ്രോഗം കണ്ടെത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios