സെപ്റ്റംബര്‍ 26- ലോക ഗര്‍ഭനിരോധ ദിനം. ജനസംഖ്യാ നിയന്ത്രണം എന്നതനിനൊപ്പം ആരോഗ്യകരമായ ലൈംഗിക ജീവിതം എന്ന സന്ദേശം ഉയര്‍ത്തിയാണ് 2007 മുതല്‍ ലോക ഗര്‍ഭനിരോധന ദിനം ആചരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടതും, വ്യാപകവുമായ ഗര്‍ഭനിരോധന ഉപാധിയാണ് ഉറകള്‍ ഉപയോഗിച്ചുള്ളത്. കോണ്ടം എന്ന ഗര്‍ഭനിരോധന ഉറകളെക്കുറിച്ച് ഇന്ത്യക്കാരോട് ചോദിച്ചാല്‍, അല്‍പ്പം നാണത്തോടെയായിരിക്കും അവര്‍ അതിനെ സമീപിക്കുക. ഗര്‍ഭനിരോധന ഉറകളെ സംബന്ധിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും, ഇന്ത്യക്കാര്‍ എത്രത്തോളം അവബോധമുള്ളവരാണ് എന്ന് അറിയേണ്ടെ. കോണ്ടം എന്നു പറയാമോ എന്നു, നമ്മുടെ നാട്ടുകാരോട് ചോദിച്ചാല്‍ അവര്‍ അതിന് എങ്ങനെയായിരിക്കും മറുപടി നല്‍കുക? അതുപോലെ കോണ്ടം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാണിച്ചുതരാമോയെന്ന് ചോദിച്ചാല്‍ അവര്‍ എന്തൊക്കെയാകും കാട്ടിക്കൂട്ടുക? ഈ ചോദ്യങ്ങള്‍ക്ക് എല്ലാമുള്ള മറുപടി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഉണ്ട്.

വീഡിയോ തയ്യാറാക്കിയിരിക്കുന്നത്- ദി ഹെല്‍ത്ത് സൈറ്റ്