രക്ത പരിശോധന നടത്തുന്നതിന് മുമ്പ് പ്രാതൽ ഒഴിവാക്കി വെറും വയറ്റില്‍ പോകുന്നതാണ് നമ്മളില്‍ പലരുടെയും രീതി. ഡോക്ടർമാര്‍ തന്നെ ഈ രീതി നിര്‍ദേശിക്കാറുമുണ്ട്.
രക്ത പരിശോധന നടത്തുന്നതിന് മുമ്പ് പ്രാതൽ ഒഴിവാക്കി വെറും വയറ്റില്‍ പോകുന്നതാണ് നമ്മളില്‍ പലരുടെയും രീതി. ഡോക്ടർമാര്‍ തന്നെ ഈ രീതി നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അപകടകരമാണെന്നാണ് പുതിയ പഠനം. വിശന്നിരിക്കുമ്പോള്‍ രക്ത പരിശോധന നടത്തുന്നത് ഒട്ടും നല്ലതല്ല എന്നാണ് മിഷിഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
പ്രത്യേകിച്ച് പ്രമേഹരോഗികള്‍ ബ്ലഡ്, കൊളസ്ട്രോള്‍ നില പരിശോധിക്കാന്‍ ഭക്ഷണം കഴിക്കാതെ എത്തുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറവായിരിക്കും. പ്രത്യേകിച്ചും ഇന്‍സുലിന്‍ എടുക്കുന്ന രോഗികളുടേത്. പ്രമേഹമുള്ള 525 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് രോഗിക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

തലകറക്കം, തലചുറ്റല്‍ എന്നിവയും ഇത്തരക്കാരില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആഹാരം ഒഴിവാക്കികൊണ്ടുള്ള പരിശോധന ആവശ്യമില്ല എന്നാണ് പഠനം നടത്തിയ ഗവേഷകരുടെ കണ്ടെത്തല്‍.
