കുടുംബജീവിതത്തിൽ വില്ലനാകുന്നത് ജീനുകളാണെന്ന് പഠനം. പങ്കാളികൾക്കിടയിലെ പൊരുത്തത്തെ ഭാഗീകമായെങ്കിലും സ്വാധീനിക്കുന്നത് ജനിതക ഘടകങ്ങളാണെന്ന് പഠനത്തിൽ പറയുന്നത്. അമേരിക്കയിലെ ബിൻഹാംട്ടൺ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോൾ ഭാര്യയും ഭർത്താവും വഴക്കിടാറുണ്ട്. ചെറിയ കാരണങ്ങൾക്കായിരിക്കും വഴക്കിടുക. ചില സാഹച്ചര്യങ്ങളിൽ ഇരുവർക്കും പൊരുത്തപ്പെടാൻ പോലും കഴിയാറില്ല. അങ്ങനെ വരുമ്പോഴാണ് വിവാഹം ബന്ധം വേർപ്പെടുത്താമെന്ന തീരുമാനത്തിലെത്തുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വഴക്കുണ്ടാകുന്നതിന് പിന്നിൽ പങ്കാളിയുടെ സ്വഭാവത്തിന്റെ കുഴപ്പങ്ങളല്ലെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. കുടുംബജീവിതത്തിൽ വില്ലനാകുന്നത് ജീനുകളാണെന്ന് പഠനം. പങ്കാളികൾക്കിടയിലെ പൊരുത്തത്തെ ഭാഗീകമായെങ്കിലും സ്വാധീനിക്കുന്നത് ജനിതക ഘടകങ്ങളാണെന്ന് പഠനത്തിൽ പറയുന്നത്. 

അമേരിക്കയിലെ ബിൻഹാംട്ടൺ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജീനുകളുടെ മാറ്റമാണ് വിവാഹ ജീവിതത്തിൽ പ്രതിഫലിക്കുന്നതെന്ന് ​ഗവേഷകനായ റിച്ചാർഡ് മാറ്റ്സൺ പറയുന്നു. 

 100 ദമ്പതിമാരിൽ നടത്തിയ പഠനത്തിൽ ഭർത്താവിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിൽ OXTR ന്റെ സ്ഥാനത്തിലുള്ള വ്യത്യാസം സ്വാധിനിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ജേണൽ ഓഫ് ഫാമിലി സൈക്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.