ബാക്ടീരിയ, വൈറസ് തുടങ്ങി ശരീരത്തിന് പ്രശ്‌നമുണ്ടാക്കുന്ന രോഗകാരികളെ തുരത്താന്‍ ഓരോ കോശങ്ങളും സജ്ജമായിരിക്കും. ഇതാണ് രോഗപ്രതിരോധ വ്യവസ്ഥ. എന്നാല്‍ ഈ കോശങ്ങള്‍ക്ക് പരിചിതമല്ലാത്ത രീതിയിലുള്ള രോഗകാരികളെ ഇവയ്ക്ക് ചെറുക്കാനാകില്ല. ഉദാഹരണത്തിന് ഭക്ഷണത്തിലൂടെയെത്തുന്ന രാസപദാര്‍ത്ഥങ്ങള്‍

വായ്ക്കകത്തും വയറ്റിലും കുടലിലുമെല്ലാം അള്‍സര്‍ വരുന്നത് ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായാകാം. അല്ലെങ്കില്‍ ശരീരത്തിന് അവശ്യം വേണ്ട ചില ഘടകങ്ങളുടെ കുറവ് മൂലവുമാകാം. എന്നാല്‍ പരിശോധനയിലൂടെ ഇതിന്റെ കാരണം കണ്ടെത്താനായില്ലെങ്കിലോ!. ഇത്തരം സന്ദര്‍ഭത്തിലാണ് 'ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ്' അഥവാ രോഗപ്രതിരോധ വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളുടെ സാധ്യതയെ കുറിച്ചറിയേണ്ടത്. 

ബാക്ടീരിയ, വൈറസ് തുടങ്ങി ശരീരത്തിന് പ്രശ്‌നമുണ്ടാക്കുന്ന രോഗകാരികളെ തുരത്താന്‍ ഓരോ കോശങ്ങളും സജ്ജമായിരിക്കും. ഇതാണ് രോഗപ്രതിരോധ വ്യവസ്ഥ. എന്നാല്‍ ഈ കോശങ്ങള്‍ക്ക് പരിചിതമല്ലാത്ത രീതിയിലുള്ള രോഗകാരികളെ ഇവയ്ക്ക് ചെറുക്കാനാകില്ല. ഉദാഹരണത്തിന് ഭക്ഷണത്തിലൂടെയെത്തുന്ന രാസപദാര്‍ത്ഥങ്ങള്‍. ഇവയെ ചെറുക്കുന്നതില്‍ കോശങ്ങള്‍ പരാജയപ്പെടുന്നു. അല്ലെങ്കില്‍ ഇവയോട് ശക്തമായി പ്രതികരിക്കുന്നു. ഈ രണ്ട് അവസ്ഥകളും നമ്മളില്‍ കാര്യമായ ശാരീരികമാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇതാണ് 'ഓട്ടോ ഇമ്മ്യൂണ്‍' അസുഖങ്ങള്‍ എന്നറിയപ്പെടുന്നത്. 

അള്‍സറിന് പുറമെ, ടൈപ്പ് 1 പ്രമേഹം, സന്ധിവാതം, വയറ് പെരുക്കും, മൂത്രത്തില്‍ പഴുപ്പ്, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍- തുടങ്ങിയവയെല്ലാം 'ഓട്ടോ ഇമ്മ്യൂണ്‍' അസുഖങ്ങളുടെ കൂട്ടത്തില്‍ വരാം. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നു, ഡോ.ലളിത അപ്പുക്കുട്ടന്‍...

വീഡിയോ കാണാം...