പ്രത്യക്ഷമായ ശാരീരിക മാറ്റങ്ങൾ തന്നെ പിസിഒഡിയുടെ ലക്ഷണങ്ങളായി കാണുന്നു. അണ്ഡോദ്പാദനം കൃത്യമായി നടക്കാതിരിക്കുന്നത് കൊണ്ട് പില്‍ക്കാലത്ത് വന്ധ്യത വരാനുള്ള സാധ്യതയും പിസിഒഡി കേസുകളില്‍ കൂടുതലാണ്
ആര്‍ത്തവചക്രത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ മിക്കവാറും പിസിഒഡിയുടെ (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ഭാഗമായിട്ടായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അണ്ഡാശയത്തില്‍ (ഓവറി) വരുന്ന ചെറിയ കുമിളകളെയാണ് പിസിഒഡി എന്ന് വിളിക്കുന്നത്.
അസംഖ്യം ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സംഭവിക്കുക. ഇതാണ് ആര്‍ത്തവചക്രം തെറ്റാനുള്ള കാരണമാകുന്നതും. പിസിഒഡി ഉള്ളവരില്‍ രണ്ടോ മൂന്നോ മാസം വരെ ആര്‍ത്തവമില്ലാതെയാകാനുള്ള സാധ്യതയുണ്ട്. ആര്‍ത്തവം ഇത്തരത്തില്‍ വൈകുന്നത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുക.
കൗമാരക്കാരിലാണെങ്കില്‍ അമിതമായ രോമവളര്‍ച്ച, മുഖക്കുരു, കഴുത്തിലും കക്ഷത്തിലും തൊലി കറുത്ത നിറമാകുന്നത്- ഇത്തരത്തില്‍ പ്രത്യക്ഷമായ ശാരീരിക മാറ്റങ്ങള്‍ തന്നെ പിസിഒഡിയുടെ ലക്ഷണങ്ങളായി കാണുന്നു. അണ്ഡോദ്പാദനം കൃത്യമായി നടക്കാതിരിക്കുന്നതുകൊണ്ട് പില്‍ക്കാലത്ത് വന്ധ്യത വരാനുള്ള സാധ്യതയും പിസിഒഡി കേസുകളില്‍ കൂടുതലാണ്.
വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, മറ്റ് ജീവിതചിട്ടകള്‍ - ഇവയെല്ലാമാണ് പിസിഒഡി വരാനുള്ള പ്രധാന കാരണങ്ങള്‍. ഇവയെല്ലാം ശരിപ്പെടുത്തുന്നതിലൂടെ ഒരു പരിധിവരെ പിസിഒഡിക്കുള്ള സാധ്യതകളെ മറികടക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ രണ്ട് മാസത്തിലധികം ആര്‍ത്തവമുണ്ടായില്ലെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട്, പരിശോധന നടത്തുകയും ആര്‍ത്തവം വരാനുള്ള ഗുളിക കഴിക്കുകയും വേണം. പിസിഒഡിയെ കുറിച്ചറിയേണ്ട മറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നു, എടപ്പാള്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. രമ്യ ബിനേഷ്...
വീഡിയോ കാണാം....

