രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. ആദ്യഘട്ടങ്ങളില്‍ പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല. പഞ്ചസാരയുടെ അളവ് കൂടുംതോറും പ്രകടമായ പ്രശ്‌നങ്ങളുണ്ടായേക്കാം

മധുരം കൂടുതല്‍ കഴിക്കുന്നവരോട് 'ഷുഗര്‍ വരും' എന്ന് മുന്നറിയിപ്പ് നല്‍കാന്‍ ആളുകള്‍ മത്സരിക്കുന്നത് കാണാറില്ലേ? മധുരം കഴിക്കുന്നത് മാത്രമാണോ പ്രമേഹം പിടിപെടാന്‍ കാരണമാകുന്നത്? 

മധുരം കഴിക്കുന്നത് മാത്രമല്ല പ്രമേഹത്തിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എങ്കിലും ഭക്ഷണരീതികള്‍ തന്നെയാണ് പ്രധാനമായും പ്രമേഹമുണ്ടാക്കുന്നതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശരീരത്തിന് ആവശ്യമായതിലധികം ഭക്ഷണം കഴിക്കുമ്പോള്‍ ഇത് കൊഴുപ്പിന്റെ രൂപത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഇതാണ് പിന്നീട് പ്രമേഹത്തിന് വലിയ സാധ്യതയുണ്ടാക്കുന്നത്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. ആദ്യഘട്ടങ്ങളില്‍ പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കണമെന്ന് നിര്‍ബന്ധമില്ല. പഞ്ചസാരയുടെ അളവ് കൂടുംതോറും പ്രകടമായ പ്രശ്‌നങ്ങളുണ്ടായേക്കാം. അമിതമായ വിശപ്പ്, ദാഹം, അമിതമായി മൂത്രം പോകുന്നത്, ക്ഷീണം- ഇവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. 

നിയന്ത്രണത്തില്‍ നിര്‍ത്താമെന്നല്ലാതെ പ്രമേഹം പൂര്‍ണ്ണമായും ഭേദപ്പെടുത്തുക സാധ്യമല്ലെന്ന് അറിയാമല്ലോ, അതിനാല്‍ തന്നെ ഇത് പിടിപെടും മുമ്പ് തന്നെ ജീവിതശൈലികളില്‍ ഒരു ചിട്ട സൂക്ഷിക്കുകയാണ് ഏറ്റവും നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രമേഹവുമായി നീണ്ട കാലം തുടരുന്നത് പിന്നീട് പല തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്കും കാരണമായേക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു, എറണാകുളം ഡോക്ടര്‍ മോഹന്‍സ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റി സെന്ററിലെ ഡോ.ജ്യോതിഷ് ആര്‍ നായര്‍...

വീഡിയോ കാണാം...