രക്തം ഛര്‍ദ്ദിക്കുക, മലത്തിലൂടെ രക്തം വരിക, മലത്തിന് കറുത്ത നിറം കാണുക- തുടങ്ങിയവയെല്ലാം ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളാണ്. മദ്യപാനം മാത്രമല്ല 'ഫാറ്റി ലിവര്‍' ഉണ്ടാക്കുന്നത്. മോശമായ ജീവിതശൈലികളും ഈ രോഗത്തിന് കാരണമായേക്കാം

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ വച്ചേറ്റവും ഗൗരവമുള്ള രോഗമാണ് ലിവര്‍ സിറോസിസ്. പലപ്പോഴും വിവിധ കരള്‍ രോഗങ്ങള്‍ വികസിച്ച്, ലിവര്‍ സിറോസിസിലേക്ക് എത്തുകയാണ് ചെയ്യാറ്. മദ്യപാനശീലമുള്ളവരാണ് ഇക്കാര്യം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. 

മദ്യപാനശീലമുള്ളവരില്‍ കാണാന്‍ സാധ്യതയുള്ള 'ഫാറ്റി ലിവര്‍' ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും, ക്രമേണ ഇത് കൂടി ലിവര്‍ സിറോസിസിലേക്ക് എത്തുകയും ചെയ്യാന്‍ സാധ്യതകളേറെയാണ്. സാധാരണഗതിയില്‍ കരളുമായി ബന്ധപ്പെട്ട് വരുന്ന രോഗങ്ങള്‍ക്കെല്ലാം മഞ്ഞപ്പിത്തം തന്നെയായിരിക്കും ലക്ഷണമായി കാണിക്കുക. എന്നാല്‍ സിറോസിസിന്റെ കാര്യത്തില്‍ അല്‍പം കൂടി ഗൗരവമുള്ള ചില ശാരീരികാവസ്ഥകളും ലക്ഷണമായി വന്നേക്കാം. 

രക്തം ഛര്‍ദ്ദിക്കുക, മലത്തിലൂടെ രക്തം വരിക, മലത്തിന് കറുത്ത നിറം കാണുക- തുടങ്ങിയവയെല്ലാം ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളാണ്. മദ്യപാനം മാത്രമല്ല 'ഫാറ്റി ലിവര്‍' ഉണ്ടാക്കുന്നത്. മോശമായ ജീവിതശൈലികളും ഈ രോഗത്തിന് കാരണമായേക്കാം. കൂടുതല്‍ കൊഴുപ്പ് ശരീരത്തിലടിയുന്നത്, വ്യായാമമില്ലായ്മ- ഇവയെല്ലാം ഇതിന് ഹേതുവാകാം. എന്നാല്‍ 'ഫാറ്റി ലിവര്‍' വേണ്ടത്ര കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് സിറോസിസ് ആയി മാറുന്നതോടെ കാര്യങ്ങള്‍ കൈവിടും. 

കരള്‍ രോഗങ്ങളെ കുറിച്ചും ലക്ഷണങ്ങളെയും ചികിത്സകളെയും കുറിച്ചും വിശദമായി സംസാരിക്കുന്നു, എറണാകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ജിഫി റസാഖ്...

വീഡിയോ കാണാം...