ക്യാന്‍സറുകളുടെ കാര്യത്തില്‍ സ്ഥിതി അല്‍പം വ്യത്യസ്തമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിലയിനം ക്യാന്‍സറുകള്‍ക്ക് ലാപ്രോസ്‌കോപ്പി നടത്താറുണ്ടെങ്കിലും സാധാരണഗതിയില്‍ ക്യാന്‍സറിന്റെ കാര്യത്തില്‍ ഇതത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

ശസ്ത്രക്രിയയെന്ന് കേള്‍ക്കുമ്പോഴേ പോടിക്കുന്നവരെ സംബന്ധിച്ച് ആശ്വാസമായിരുന്നു 'കീ ഹോള്‍' ശസ്ത്രക്രിയ അഥവാ താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ വരവ്. ശസ്ത്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന മുറിവിന്റെ വലിപ്പം കുറയുന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. മുറിവിന്റെ വലിപ്പം കുറയുന്നത് തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകളും കുറയ്ക്കും. 

അതേസമയം സാങ്കേതികമായി പിഴവുകള്‍ വരാത്ത രീതിയില്‍ സൗകര്യാനുസരണമുള്ള ക്രമീകരണങ്ങളും കീ ഹോള്‍ ശസ്ത്രക്രിയയില്‍ ഉണ്ടായിരിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കാണ് മിക്കവാറും 'കീ ഹോള്‍ ശസ്ത്രക്രിയ' അഥവാ ലാപ്രോസ്‌കോപ്പി ചെയ്യാറ്. പിത്താശയത്തിലെ കല്ല്, അപ്പെന്‍ഡിസൈറ്റിസ്, ഹെര്‍ണിയ തുടങ്ങി- തലച്ചോറിനകത്തെ പ്രശ്‌നങ്ങള്‍ക്ക് വരെ ഈ രീതിയിലുള്ള ശസ്ത്രക്രിയ അവലംബിക്കാറുണ്ട്. 

എന്നാല്‍ ക്യാന്‍സറുകളുടെ കാര്യത്തില്‍ സ്ഥിതി അല്‍പം വ്യത്യസ്തമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിലയിനം ക്യാന്‍സറുകള്‍ക്ക് ലാപ്രോസ്‌കോപ്പി നടത്താറുണ്ടെങ്കിലും സാധാരണഗതിയില്‍ ക്യാന്‍സറിന്റെ കാര്യത്തില്‍ ഇതത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അണുബാധ വരാനുള്ള സാധ്യതകള്‍ കുറവായത് കൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും ലാപ്രോസ്‌കോപ്പി കുറെക്കൂടി ആശ്രയിക്കാവുന്ന ശസ്ത്രക്രിയാരീതിയാണ്. എങ്കിലും പ്രമേഹം പൂര്‍ണ്ണമായി നിയന്ത്രിച്ച ശേഷം മാത്രമേ ഇത് ചെയ്യാനാകൂ. 'ലാപ്രോസ്‌കോപ്പിയെ കുറിച്ച് വിശദമായി, തൃശൂര്‍ ദയാ സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്ററിലെ ഡോ. അബ്ദുള്‍ അസീസ് സംസാരിക്കുന്നു. 

വീഡിയോ കാണാം...