ഹൃദയാഘാതത്തിന് പല ലക്ഷണങ്ങളുമുണ്ട്. ഇതില്‍ വേദന തന്നെയാണ് പ്രധാന ലക്ഷണം. എന്നാല്‍ ഏതുതരം വേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും നമുക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. 

ഹൃദയമിരിക്കുന്നത് നെഞ്ചിന്റെ ഇടതുവശത്തായതിനാല്‍ ഇടതുവശത്തെ വേദന മാത്രമാണ് ഹൃദയാഘാതത്തിന്റെ ലക്ഷണമെന്ന് കരുതരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നെഞ്ചിന്റെ വലതുവശത്തും, വലതുകയ്യുടെ ഭാഗങ്ങളിലും, വയറിന് മുകളിലും, മുതുകിലും, കഴുത്തിന്റെ വശങ്ങളിലുമെല്ലാം വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ദേഹം നന്നായി വിയര്‍ക്കുക, ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും നേരിട്ടേക്കാം. 

നെഞ്ചിന് പുറമെയുള്ള വേദനകളെ നിസാരവത്കരിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകാനും കാരണമാകുന്നത്. ഗ്യാസിന്റെ വേദനയാണിത് എന്നാണ് സാധാരണഗതിയില്‍ തെറ്റിദ്ധരിക്കപ്പെടാറ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നയാളുടെ ഇസിജി 'നോര്‍മല്‍' ആയിക്കാണാനുള്ള സാധ്യതയുണ്ട് എന്നതാണ്. എന്നാല്‍ ഒരു തവണ മാത്രം ഇസിജി എടുത്ത് വീട്ടിലേക്ക് മടങ്ങാതെ കൃത്യമായ ഇടവേളകളില്‍ വീണ്ടും ഇസിജി എടുത്ത് അതിലെ വ്യതിയാനങ്ങള്‍ വിലയിരുത്തണം.  ഇങ്ങനെ ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇവയെ പറ്റിയെല്ലാം പറയുന്നു, കോഴഞ്ചേരി മുത്തൂറ്റ് ഹെല്‍ത്ത് കെയറിലെ ഡോ.തോമസ് മാത്യു.  

വീഡിയോ കാണാം...