ഒരു അപകടത്തില്‍പ്പെട്ട് പരിക്കേറ്റ രവി റായി എന്ന ഇരുപത്തിനാലുകാരനാണ് ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. സി ടി സ്‌കാന്‍, എക്‌സ് റേ തുടങ്ങിയ എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് ഡോക്‌ടര്‍മാര്‍ രവി റായിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. പരിശോധനകള്‍ നടത്തിയ ഡോക്‌ടര്‍മാര്‍ തന്നെയാണ് രവിയെ ശസ്‌ത്രക്രിയയ്‌ക്കും വിധേയനാക്കിയതെന്നതാണ് വിരോധാഭാസമായത്.
ഏതായാലും സംഭവത്തെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ക്കും ആശുപത്രിക്കുമെതിരെ രവിയുടെ കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി അധികൃതര്‍ വന്‍തുക നഷ്‌ടപരിഹാരം വാദ്ഗ്ദ്ധാനം ചെയ്‌തെങ്കിലും രവിയുടെ കുടുംബം അത് നിരസിച്ചിരിക്കുകയാണ്. നീതി തേടി നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണവര്‍. പൊലീസിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലുമാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോക്‌ടര്‍മാരെ പുറത്താക്കാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനം എടുത്തതായാണ് സൂചന. പടി കയറുന്നതിനിടെയാണ് രവി റായിയുടെ വലതുകാലിന് പരിക്കേറ്റത്. അസ്ഥി പൊട്ടിയതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ സമ്മതത്തോടെ രവിയെ ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്.
