വയറുവേദനയുമായെത്തിയ രോഗിയുടെ പിത്തനാളിയിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 14 ജീവനുള്ള വിരകളെ.
ദില്ലി: വയറുവേദനയുമായെത്തിയ രോഗിയുടെ പിത്തനാളിയിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 14 ജീവനുള്ള വിരകളെ. 15 മുതല്‍ 20 സെ.മീറ്റര്‍ വരെ നീളമുളള ജീവനുളള വിരകളെയാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. ദില്ലിയിലെ ഷാലിമാർ ബാഗ് ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം.
കഠിനമായ വയറുവേദനയും പനിയും ഛർദ്ദിയുമായാണ് 38 കാരിയായ അനിത ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ആറുമാസമായി അനിതയ്ക്ക് ഇടക്കൊക്കെ മഞ്ഞപ്പിത്തവും വരുമായിരുന്നു. കുടലുകളിൽ ഇത്തരം വിരകൾ കാണപ്പെടുക സ്വാഭാവികമാണ്. എന്നാൽ പിത്തനാളിയിൽ ഇവ കാണപ്പെടാറില്ലെന്ന് ഡോക്ടർമാര്‍ പറയുന്നു. അനിത ഇപ്പോള്‍ ചികിത്സയിലാണ്.
