Asianet News MalayalamAsianet News Malayalam

ബാസ്കറ്റ് ബോള്‍ വലിപ്പത്തില്‍ മുഖത്ത് മുഴ;  നീക്കം ചെയ്യാനൊരുങ്ങി ഡോക്ടര്‍മാര്‍

Doctors Will Attempt Removal Of Boys big Tumour
Author
First Published Dec 25, 2017, 3:14 PM IST

വാഷിംഗ്ടണ്‍: പതിനാല്‍ വയസ്സുകാരന്‍റെ  മുഖത്തെ ബാസ്കറ്റ് ബോളിന്‍റെയത്രയും വലിപ്പത്തിലുളള മുഴ നീക്കം ചെയ്യാനൊരുങ്ങി അമേരിക്കയിലെ ഡോക്ടര്‍മാര്‍. പോളിയോസ്റ്റോറ്റിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന രോഗമാണ് ഇമ്മാനുവല്‍ സയാസിന് .

മകനെ കാണിക്കാത്ത ആശുപത്രികളില്ലെന്ന് പിതാവ് നോയല്‍ സയാസ് പറയുന്നു. നാല് വയസ്സ് മുതലാണ് ഇമ്മാനുവലിന്‍റെ മുഖത്ത് ഈ  മുഴ വളര്‍ന്നുതുടങ്ങിയത്.  11-ാം വയസ്സിലാണ് തന്‍റെ മൂക്കിന് സമീപത്ത് ഒരു കുരു വരുന്നതായി ഇമ്മാനുവല്‍ ശ്രദ്ധിച്ചത്. പക്ഷേ നിസാരമെന്ന് കരുതിയ കുരു വളര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ ഏകദേശം  പത്ത് പൌണ്ട് ഭാരമുണ്ട് ഇമ്മാനുവലിന്‍റെ തലയ്ക്ക്.

മുഖഭാഗം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ മുഴ വളര്‍ന്നുകഴിഞ്ഞു. വായിലൂടെ മാത്രമാണ് ഈ പതിനാല്‍ വയസ്സുകാരന്‍ ശ്വസിക്കുന്നത്. കാഴ്ച ശക്തിയുണെങ്കിലും വലിയ മുഴ മറയായി നല്‍ക്കുന്നത് കാഴ്ചയ്ക്ക് തടസമാകുന്നു. 

അമേരിക്കയിലെ ഡോ. റോബേര്‍ട് മാക്സിന്‍റെ കീഴിലുളള ഡോകടര്‍മാരാണ് ഇമ്മാനുവലിന്‍റെ വലിയ മുഴ നീക്കം ചെയ്യാനൊരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios