രാത്രി വെെകിയാണോ ഭക്ഷണം കഴിക്കാറുള്ളത് ; എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 10:02 PM IST
Does Eating Late At Night Cause Weight Gain?
Highlights

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. വെെകി ആഹാരം കഴിക്കുന്നത് ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രാത്രി ആഹാരം വെെകി കഴിക്കുമ്പോൾ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

രാത്രി ഭക്ഷണം വെെകി കഴിക്കുന്ന ശീലം ഇന്ന് പലർക്കും ഉണ്ട്. ഭക്ഷണം വെെകി കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കാം. എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക. മിക്കവരും ഇന്ന് ചെയ്യുന്നത് ആഹാരം വെെകി കഴിക്കുകയും ഉടനെ കിടന്ന് ഉറങ്ങാറാണ് പതിവ്. അത് കൂടുതൽ ദോഷം ചെയ്യുമെന്ന കാര്യം ആരും ചിന്തിക്കാറില്ല. വെെകി ആഹാരം കഴിക്കുന്നത് ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രാത്രി ആഹാരം വെെകി കഴിക്കുമ്പോൾ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

നെഞ്ചെരിച്ചില്‍, അസിഡിറ്റി...

വൈകി ഭക്ഷണം കഴിക്കുന്നവർക്ക്  അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും. 

ശരീരഭാരം കൂടാം ...

രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി ആഹാരം കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 

ഉറക്കകുറവ്...

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കകുറവ് ഉണ്ടാക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണ് മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

രാത്രി എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കുക. ഉറങ്ങാൻ നേരം വിശപ്പ് ഉണ്ടായാൽ പഴമോ അല്ലെങ്കിൽ ഒന്നോ രണ്ടോ നട്സോ കഴിക്കാം.

രാത്രിസമയങ്ങളിൽ ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

രാത്രിസമയങ്ങളിൽ വളരെ ലഘുവായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

രാത്രി ഭക്ഷണം കഴിച്ച ഉടനെ കിടന്ന് ഉറങ്ങരുത് .

loader