ലൈംഗികത ദാമ്പത്യത്തിന്‍റെ പ്രധാന ഘടകമാണ്. പങ്കാളികള്‍ തമ്മിലുള്ള മാനസിക ഐക്യത്തിന്‍റെ ഉദാഹരണം കൂടിയാണ് നല്ല ലൈംഗിക ജീവിതം

ലൈംഗികത ദാമ്പത്യത്തിന്‍റെ പ്രധാന ഘടകമാണ്. പങ്കാളികള്‍ തമ്മിലുള്ള മാനസിക ഐക്യത്തിന്‍റെ ഉദാഹരണം കൂടിയാണ് നല്ല ലൈംഗിക ജീവിതം. അതുപോലെ തന്നെ ലൈംഗികബന്ധത്തിനു ശേഷം പങ്കാളികള്‍ തമ്മില്‍ കിടക്കുന്നത് അവര്‍തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുമെന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്. ഇത്തരത്തില്‍ മനശാസ്ത്രം പറയുന്ന ചില വസ്തുതകള്‍ പരിശോധിക്കാം.

ലൈംഗിക ബന്ധത്തിന് ശേഷം പരസ്പരം ചേര്‍ന്നും എന്നാല്‍ മുഖത്തോട് മുഖം നോക്കി കിടക്കുന്നത് ആത്മാര്‍ഥതയും സ്‌നേഹവും വിശ്വാസവും ഈ ബന്ധത്തിലുണ്ട് എന്നതിന്‍റെ സൂചനയാണ്.

ഭാര്യ-ഭര്‍ത്താക്കന്മാര്‍ കട്ടിലിന് ഇരുവശത്തേയ്ക്കും പുറം തിരിഞ്ഞു കിടക്കുന്നത് അവര്‍ക്കിടയിലെ വ്യക്തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു എന്നാണ് മനശാസ്ത്ര പഠനങ്ങള്‍ പറയുന്നത്.

പുരുഷന്‍റെ നെഞ്ചില്‍ മുഖം വെച്ച് പരസ്പരം പുണര്‍ന്ന് കിടക്കുന്നത് ആത്മബന്ധത്തിലാണ് ദമ്പതികള്‍ എന്ന് സൂചിപ്പിക്കുന്നു.

പുരുഷനോട് ചേര്‍ന്ന് സ്ത്രീ പിന്നിലായി കിടക്കുന്നത് പുരുഷന്‍ കൂടുതല്‍ സ്‌നേഹം ആഗ്രഹിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്

പുരുഷന്‍ കമഴ്ന്നും സ്ത്രീ പുരുഷന് അഭിമുഖമായി, എന്നാല്‍ തമ്മില്‍ സ്പര്‍ശിക്കാതെയാണ് ശയനം എങ്കില്‍ ദമ്പതികള്‍ തമ്മില്‍ ചെറിയ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന

സ്ത്രീക്ക് പിന്നിലായി ചേര്‍ന്ന് കിടക്കുന്ന പുരുഷന്‍ അവള്‍ക്ക് കൂടുതല്‍ സ്‌നേഹവും സംരക്ഷണവും നല്‍കുന്നു എന്നാണ് സൂചന

പുരുഷന്‍റെ തോളില്‍ സ്ത്രീ മുഖം വെച്ച് കിടക്കുന്നത് ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.