തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് കരസ്ഥമാക്കി. എസ് എ ടി ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവിയാണ് ഡോ. പി എ മുഹമ്മദ് കുഞ്ഞ്. കേരള സര്‍വകലാശാല ഫാക്വല്‍റ്റി ഓഫ് മെഡിസിന്‍ ഡീന്‍ കൂടിയാണ് ഇദ്ദേഹം. ശനിയാഴ്ച രാവിലെ 11 മണിക്ക് വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. പി എ മുഹമ്മദ് കുഞ്ഞ് അവാര്‍ഡ് ഏറ്റുവാങ്ങി.