പ്രസവ ശേഷം വയറു ചാടുന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും വിഷമിപ്പിക്കുന്ന കാര്യമാണ്. ഇതുമൂലം ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും കഴിയാതെ പലരും വിഷമിക്കാറുണ്ട്. അതുമല്ലെങ്കില്‍ ഗര്‍ഭിണിയാണോ എന്ന ചോദ്യം ഇടയ്ക്കിടെ കേള്‍ക്കാറുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട, പ്രസവ ശേഷം വയറ് ചാടുന്നതിന് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ആര്‍ പത്മകുമാര്‍ പറയുന്നത് ഇങ്ങനെ..
സാധാരണ പ്രസവത്തിലായാലും ശസ്ത്രക്രിയയിലൂടെയായാലും ഒന്നോ രണ്ടോ പ്രവസവത്തിന് ശേഷം വയറ് തൂങ്ങിനില്‍ക്കും. കാരണം കുഞ്ഞ് ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മസിലുകള്‍ക്ക് വളരെയധികം വലിവുകള്‍ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭാരം കൂടുതലാണെങ്കില്‍ വയറ് തൂങ്ങിനില്‍ക്കും. ഇത് പൂര്‍വസ്ഥിതിയിലെത്താന്‍ വേണ്ടി പലപ്പോഴും വ്യായാമവും മറ്റും ചെയ്യാറുണ്ടെങ്കിലും വയറിന്റെ തൂക്കം കുറയണമെന്നില്ല. അതിന് കാരണം കൊഴുപ്പും തൊലിയും കൂടി ചേര്‍ന്ന് തൂങ്ങിയിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇന്ന് ഇത് നീക്കം ചെയ്യാന്‍ മാര്‍ഗങ്ങളുണ്ട്.
ഓപ്പറേഷന്‍ ചെയ്തിരിക്കുന്ന ഭാഗത്ത് തന്നെ ചെറിയ തോതില്‍ മുറിവുണ്ടാക്കി അധികമായിട്ടുള്ള കൊഴുപ്പും തൊലിയും മാറ്റാന്‍ കഴിയും, അതുപോലെ മസിലുകള്‍ അകന്നുപോയിട്ടുണ്ടെങ്കില്‍ അതിനെ അടുപ്പിക്കാനും സാധിക്കും. ഇതിനെ 'ടമ്മി ടക'് എന്നുപറയും. ഈ ഓപ്പറേഷന്‍ ചെയ്യുന്നതിലൂടെ വയറ് നന്നായി ഒതുങ്ങും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സാധിക്കും.
