Asianet News MalayalamAsianet News Malayalam

ഊണിനൊപ്പം പഴവും ജ്യൂസും വേണ്ട; ആയൂർവേദം പറയുന്നതിലും കാര്യമുണ്ട്​

Drinking Fruit Juices With Meals and Ayurveda
Author
First Published Jan 19, 2018, 5:02 PM IST

പഴങ്ങൾ കഴിക്കാൻ താൽപര്യമില്ലാത്തവർക്ക്​ അവയുടെ ജ്യൂസ്​ ഗുണകരമാണ്​. പനി ബാധിക്കുന്ന സമയങ്ങളിൽ  വിറ്റാമിൻ, ശരീര പോഷണം എന്നിവ ഉറപ്പാക്കാൻ ഏറ്റവും നല്ല മാർഗമാണ് ജ്യൂസുകൾ. ഓറഞ്ച്, മുസംബി, ആപ്പിൾ, പൈനാപ്പിൾ എന്നിവ കൊണ്ടെല്ലാം ജ്യൂസുകൾ തയാറാക്കുന്നു. ഇവ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതാണ്​ ഏറ്റവും ഉത്തമം. എന്നാൽ പല സന്ദർഭങ്ങളിലും ജ്യൂസ്​ ഒഴിവാക്കണമെന്ന്​ പോഷകാഹാര വിദഗ്​ദർ നിർദേശിക്കുന്നത്​ പലർക്കും അറിയില്ല.  

Drinking Fruit Juices With Meals and Ayurveda

ഉൗണിനൊപ്പം പഴം അല്ലെങ്കിൽ ജ്യൂസ്​ കഴിക്കുന്നത്​ അനാരോഗ്യകരമായ ഭക്ഷണ ശീലമാണെന്നും ഇത്​ ആരോഗ്യം ക്ഷയിക്കാൻ കാരണമാകുമെന്നും ‘ദ കംപ്ലീറ്റ്​ ബുക്ക്​ ഒാഫ്​ ആയുർവേദിക്​ ഹോം റെമഡീസ്’​ എന്ന ഗ്രന്ഥത്തിൽ പറയുന്നു. പഴം, ജ്യൂസുകൾ, ഉപ്പുരസമുള്ള പഴങ്ങൾ എന്നിവയെല്ലാം ഒഴിവാക്കണം. ഇത്​ ഉപയോഗിക്കുന്നത്​  ത്വക്​ രോഗങ്ങൾ ഉൾപ്പെടെയുള്ള 42തരം രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ്​ ആയൂർവേദം പറയുന്നത്​.

Drinking Fruit Juices With Meals and Ayurveda

അസിഡിറ്റി, ​അമിതവണ്ണം എന്നിവക്കുള്ള സാധ്യതയും വർധിക്കുന്നു. ഗുണത്തിൽ പഞ്ചസാരയും ഉപ്പും വിരുദ്ധഗുണങ്ങളുള്ളവയാണ്​. ആയൂർവേദത്തിൽ ഭക്ഷണത്തിന്‍റെ ഗുണം വളരെ പ്രധാനപ്പെട്ടതാണ്​. അല്ലാത്തപക്ഷം അത്​ നിങ്ങളുടെ ഭക്ഷണ, ദഹന വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുകയും അത്​ വിഷാംശമായി മാറുകയും ചെയ്യും. ചില ഭക്ഷണങ്ങൾ ഒന്നിച്ച്​ കഴിക്കുന്നത്​ ആയൂർവേദ വിധി പ്രകാരം നിങ്ങളുടെ ആമാശയ വ്യവസ്​ഥയെ താളം തെറ്റിക്കും. ഇത്​ മൂന്ന്​ ദോഷങ്ങളായ വാത, പിത്ത, കഫം എന്നിവയുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്യും.

Drinking Fruit Juices With Meals and Ayurveda

അനുയോജ്യമല്ലാത്ത ഭക്ഷണങ്ങളുടെ ​സംയോജനം, ദഹനക്കേട്​, ഗ്യാസ്​ട്രബിൾ, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യ പ്രശ്​നങ്ങൾക്കും കാരണമാകും. വിരുദ്ധ ആഹാരങ്ങളുടെ സങ്കലനം ഒഴിവാക്കണമെന്നാണ്​ ആയൂർവേദം പറയുന്നത്​. ഇക്കാര്യം പാചകവേളയിൽ തന്നെ ഉറപ്പുവരുത്തണം. ഇൗ രൂപത്തിൽ ജ്യൂസുകൾ ഉപ്പുരസമുള്ള ഭക്ഷണത്തിനൊപ്പം കഴിക്കരുത്​. പാലും ഉപ്പുരസമുള്ള ഭക്ഷണങ്ങൾക്കൊപ്പം പാടില്ല. നിങ്ങൾക്ക്​ ഇഷ്​ടപ്പെട്ട പഴങ്ങളും ജ്യൂസുകളും ഉൗണിനൊപ്പം കഴിക്കുന്നതിന്​ പകരം അവക്ക്​ മു​മ്പോ ശേഷമോ കഴിക്കുന്നതാണ്​ ഗുണകരം. 
 

Follow Us:
Download App:
  • android
  • ios