ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ ബുദ്ധിശക്തിയും ഓര്‍മ്മശേഷിയും നാള്‍ക്കുനാള്‍ കുറഞ്ഞുവരും. പുതിയതായി പുറത്തുവന്ന പഠനറിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ലണ്ടനിലെ ലീസസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വംശജനായ കിഷന് ബക്രാനിയയും സന്നിഹിതനായിരുന്നു. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വിപരീതദിശയിലായിരിക്കും. ദിവസവും രണ്ടു മണിക്കൂറിലേറെ ഡ്രൈവ് ചെയ്യുന്നവരുടെ ഐ ക്യൂ(ഇന്റലിജന്‍സ് ക്വോഷ്യന്റ്) നിലവാരം കുറഞ്ഞുവരും. ഡ്രൈവ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ താഴ്ന്ന നിലയിലായിരിക്കും. അതായത്, പുകവലി, മദ്യപാനം, മോശം ഭക്ഷണശീലം എന്നിവ കാരണം തലച്ചോറിന് ഏല്ക്കുന്ന ക്ഷതത്തേക്കാള്‍ വലുതായിരിക്കും ദിവസവും മണിക്കൂറുകളോളം ഡ്രൈവ് ചെയ്യുന്നതിലൂടെ ഉണ്ടാവുകയെന്നും പഠനസംഘം പറയുന്നു. ബ്രിട്ടനിലെ അഞ്ചുലക്ഷത്തോളം പേരിലാണ് പഠനം നടത്തിയത്. കൂടുതല്‍ മദ്ധ്യവയസില്‍(37 മുതല്‍ 73 വരെ പ്രായമുള്ളവര്‍) ഉള്ള ഡ്രൈവര്‍മാരിലാണ് ഐക്യൂ നിലവാരം കൂടുതലായി കുറഞ്ഞുവരുന്നത്. ദിവസവും മണിക്കൂറുകളോളം ഡ്രൈവ് ചെയ്യുന്നവരില്‍ തലച്ചോറിന് മാത്രമല്ല, ഹൃദയത്തിനും പ്രശ്നമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനസംഘം പറയുന്നു. ഈ പഠനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ദ ടൈംസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദിവസവും രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് സംഭവിക്കുന്നത്...!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
