Asianet News MalayalamAsianet News Malayalam

വയനാട് ടൂറിസത്തിന് പുതിയ മുഖം നല്‍കി ഡിറ്റിപിസി

DTPC gives new face to Wayanad Tourism
Author
First Published Nov 7, 2016, 9:30 AM IST

വയനാടിന്റെ വിനോദസഞ്ചാര സാധ്യതകളും പ്രകൃതി ഭംഗിയും സഞ്ചാരികള്‍ക്ക് മുന്നില്‍ കൂടതല്‍ ശക്തമായി ഉയര്‍ത്തിക്കാട്ടി ജില്ലാ ടൂറിസം പ്രമോഷൻ‌ കൗൺസിൽ രംഗത്ത്. ഇതിന്റെ ആദ്യപടിയായി വയനാടിന്റെ തനതു ഭാവങ്ങൾ ഉൾക്കൊള്ളിച്ച് പ്രമുഖരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഡിടിപിസി പുതിയ ലോഗോ തയ്യാറാക്കി. വയനാട്ടിന്റെ മുഖമുദ്രകളായ മയിൽ, ആന, മലനിരകളാൽ ചുറ്റുപ്പെട്ട ഭൂപ്രകൃതി, വളഞ്ഞുപുളഞ്ഞ് പോകുന്ന വഴിത്താരകൾ എല്ലാം ഉള്‍ക്കൊള്ളിച്ചാണ് പുതിയ ലോഗോ തയാറാക്കിയത്.'കാഴ്ചയ്ക്കപ്പുറം' എന്നർഥം വരുന്ന വിശേഷണവും ലോഗോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

സന്ദര്‍ശകര്‍ക്കായി വയനാടിലെ ടൂറിസം സ്പോട്ടുകളുടെ വിശദവിവരങ്ങളടങ്ങിയതുമായ വെബ്സൈറ്റ് തയാറാക്കിയതിനൊപ്പം ഡി.റ്റി.പി.സി. വയനാട്ടിൽ പുതിയതായി ആരംഭിച്ച അഡ്വഞ്ചർ ടൂറിസത്തിന്റെ സാധ്യതകൾ വിവരിക്കുന്ന വിഡിയോയും കൂടി ഇതില്‍ ഉൾക്കൊള്ളിച്ചു. ഈ വീഡിയോ ഫേസ്ബുക്കിലും ലഭ്യമാക്കി.

വയനാട് ടൂറിസത്തെക്കുറിച്ചുള്ള വീഡിയോ ഇതുവരെ നാലരലക്ഷം പേരാണ് ഫേസബുക്കിലൂടെ കണ്ടത്. ആദ്യ 12 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നടി മഞ്ജു വാര്യര്‍ അടക്കം ഷെയര്‍ ചെയ്ത വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക- https://www.facebook.com/dtpcwayanad/.

ഗ്ലോബൽ യുണൈറ്റഡ് മീഡിയായുടെ ക്രീയേറ്റീവ് പ്രൊഡ്യൂസറായ വിവേക് തോമസ് വർഗ്ഗീസ് ആണ് വയനാട് ടൂറിസത്തിന്റെ പ്രമോഷനൽ വീഡിയോ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വയനാട് ജില്ലയിൽ കേരളാ ടൂറിസം ഡിപ്പാർട്ട്മെന്റ് മുൻകൈ എടുത്തു നടത്തിയ സംരംഭത്തിനാണ് കഴിഞ്ഞ വർഷത്തെ നാഷനൽ ടൂറിസം അവാർഡ്ഡിൽ റെസ്പോൺസിബിൾ ടൂറിസം കാറ്റഗറിക്കുള്ള അവാർഡ് ലഭിച്ചത്.

പ്രകൃതിയെ തനതായി നിലനിർത്താൻ എല്ലാവിധ മുൻകരുതലും എടുക്കുന്നതിനൊപ്പം പുതിയ ടൂറിസ്റ്റ് സ്ഥലങ്ങൾ കണ്ടെത്തി അത് പ്രമോട്ട് ചെ‌യ്യാനും  ഡി.റ്റി.പി.സി പ്രത്യേകം ശ്രദ്ധിക്കുന്നു. കർലാടിലെ വയനാട് അഡ്വഞ്ചർ ക്യാമ്പാണ് അതില്‍ പ്രധാനം. ഇവിടെ കയാക്കിംഗ്, റോക്ക് ക്ലൈമ്പിംഗ്, സിപ്പ് ലൈൻ എന്നിവ ഒരുക്കിയിട്ടുണ്ട്. പുറമെ പ്രിയദർശിനി ടീ എൻവിറോൺസ്, ഇവിടെ തേയില തോട്ടങ്ങൾ, തേയില മ്യൂസിയം, കാമ്പിംഗ്, മൗണ്ടൻ ബൈക്കിംഗ് എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഡി.റ്റി.പി.സിയുടെ ചുമതല വഹിക്കുന്ന സബ്കലക്ടർ സാംബശിവറാവു, കലക്ടറും ഡി.റ്റി.പി.സി ചെയർമാനുമായ ബി. എസ്. തിരുമേനി, മുൻ ഡിസ്ട്രിക്ട് കലക്ടർ കേശവേന്ദ്രകുമാർ തുടങ്ങിയവരാണ് വയനാട് ടൂറിസത്തിന് പുതിയ മുഖം നൽകാ‍ൻ ചുക്കാൻ പിടിച്ചത്. കൊച്ചി ആസ്ഥാനമായ ഐഡന്റിറ്റി അഡ്വർടൈസിംഗിന്റെ സഹകരണത്തോടെയാണ് വയനാട് ടൂറിസം മേഖലയുടെ പുതിയ വികസന പ്രവർത്തങ്ങൾ രൂപകൽപ്പന ചെയ്തത്.

Featured articles

Follow Us:
Download App:
  • android
  • ios