സാധാരണയായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറുകുകള്‍ കാണാറുണ്ട്. ചിലര്‍ക്ക് കൂടുതല്‍ മറുകുകള്‍ ഉണ്ടാകും, മറ്റു ചിലര്‍ക്ക് കുറവായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ക്ക് ചില അര്‍ത്ഥങ്ങളുണ്ട്. ഇത് അവരവരെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമാണ് പറയുന്നത്. ഇവിടെയിതാ, ശരീരത്തിന്റെ ഏഴ് ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ നിങ്ങളെക്കുറിച്ച് എന്ത് സൂചനയാണ് നല്‍കുന്നതെന്ന് നോക്കാം...

1, കവിളിലെ മറുക്-

കവിളിലെ മറുക് സാധാരണയായി കാണ്ടുവരാറുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്തുള്ള അധീശത്വം, ജോലിയിലെ ഉയര്‍ച്ച, സാമ്പത്തികമായ ഭാഗ്യം എന്നിവയുടെ അടയാളമായി കവിളിലെ മറുക് വിലയിരുത്തപ്പെടുന്നു.

2, പാദത്തിലെ മറുക്-

നിങ്ങള്‍ ഏറെ സഞ്ചരിക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് പാദത്തിലെ മറുക് നല്‍കുന്ന സൂചന. കൂടാതെ പാദങ്ങളില്‍ മറുക് ഉള്ളവര്‍ നല്ല നേതൃഗുണമുള്ളവരും ജോലിയില്‍ നല്ല കഴിവ് പ്രകടിപ്പിക്കുന്നവരുമായിരിക്കും.

3, കണ്‍തടത്തിലെ മറുക്-

കണ്ണിന് ചുറ്റുമുള്ളയിടത്ത് മറുക് ഉണ്ടെങ്കില്‍, അത് നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. വിജയകരമായ കരിയര്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നുവെന്നതിന്റെ അടയാളമായിരിക്കും കണ്‍തടത്തിലെ മറുക്.

4, കൈവെള്ളയിലെ മറുക്-

കൈവെള്ളയില്‍ മറുക് ഉള്ളവര്‍ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ലെന്നാണ് സൂചന. കൂടാതെ ഇത്തരക്കാര്‍ക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കുകയും ചെയ്യും.

5, മേല്‍ച്ചുണ്ടിലെ മറുക്-

മേല്‍ച്ചുണ്ടില്‍ മറുക് ഉള്ളവര്‍, നല്ല സൗഹൃദകൂട്ടായ്‌മ ഉള്ളവരായിരിക്കും. വസ്‌ത്രധാരണത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരിക്കും ഇത്തരക്കാര്‍. കൂടാതെ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ വലിയ സാമര്‍ത്ഥ്യം കാട്ടുന്നവരുമായിരിക്കും.

6, തലയുടെ വശങ്ങളിലെ പരന്ന ഭാഗത്ത്-

ഈ ഭാഗത്ത് മറുക് ഉള്ളവര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. കൂടുതലും ജോലിസംബന്ധമായ യാത്രകള്‍ക്കായാണ് അവസരം ലഭിക്കുക. യാത്ര ഏറെ ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍.

7, കണ്ണിനും കണ്‍തടത്തിനുമിടയില്‍-

ഈ ഭാഗത്ത് മറുക് ഉള്ളവര്‍ ജീവിതത്തില്‍ വലിയ ഭാഗ്യമുള്ളവരായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ നല്ല നേതൃപാടവമുള്ള ഇത്തരക്കാര്‍ക്ക് ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല.