
എന്തു ഭക്ഷണം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നുവെന്നതും. ഓരോ ഭക്ഷണം കഴിക്കുവാനും കൃത്യമായ സമയമുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ചില ഭക്ഷണം ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പക്ഷേ കൃത്യസമയത്തല്ല അവ കഴിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഈ ഭക്ഷണങ്ങൾ നിങ്ങൾ കൃത്യസമയത്താണോ കഴിക്കുന്നത്?

മാംസം
മാംസം കഴിക്കാൻ ഉത്തമ സമയം ഉച്ചയ്ക്കാണ്. മാംസം ഡൈജസ്റ്റ് ആവാൻ സമയം വേണ്ടി വരുന്നതിനാൽ രാത്രി സമയങ്ങളിൽ മാംസം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മാംസം ഭക്ഷിക്കുന്നതിലൂടെ വലിയ അളവിൽ പ്രോട്ടീന്‍ ലഭിക്കും. അതുകൊണ്ട് തന്നെ മാംസം പകൽ കഴിക്കുന്നതാണ് നല്ലത്.

പരിപ്പ്
ബദം, കപ്പലണ്ടി തുടങ്ങിയ പരിപ്പ് ആഹാരങ്ങൾ വൈകുന്നേരം കഴിക്കുന്നതാണ് ഉത്തമം. പരപ്പിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് തലച്ചോറിൻ്റെ വികാസത്തിന് സഹായിക്കും. അതുകൊണ്ട് തന്നെ രാത്രി സമയത്ത് പരിപ്പ് ആഹാരം കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ലഭിക്കില്ല.

അരി
അരി അഹാരം കഴിക്കുന്നതാണ് മലയാളിയുടെ ശീലം. അരി അഹാരം കഴിക്കാൻ ഉത്തമ സമയം ഉച്ചയ്ക്കാണ്. ഉച്ചയ്ക്ക് മലയളികൾ കഴിക്കുന്ന അഹാരമാണ് ചോറ്. 12.30 മുതൽ രണ്ടു മണിവരെയാണ് അരി ആഹാരം അഥവാ ചോറ് കഴിക്കേണ്ട സമയം. രണ്ടു മണിക്ക് ശേഷം അരി അഹാരം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. പ്രഭാത ഭക്ഷണവും ഉച്ചയൂണും തമ്മിൽ നാല് മണിക്കൂർ ഇടവേള വേണം. ഉച്ചയ്ക്ക് അരി അഹാരം പെട്ടെന്ന് ദഹിക്കുകയും ചെയ്യും. രാത്രി സമയങ്ങളിൽ അരി ആഹാരം ആരോഗ്യത്തിന് നല്ലതല്ല.

തൈര്
തൈര് കഴിക്കാൻ ഉത്തമ സമയം ഉച്ചയ്ക്കാണ്. രാത്രി സമയങ്ങളിൽ തൈര് കുടിക്കുന്നത് ജലദോഷം, ചുമ പോലുളള അസുഖങ്ങൾ ഉണ്ടാക്കും.

ആപ്പിൾ
ആപ്പിൾ കഴിക്കാൻ ഉത്തമ സമയം രാവിലെയാണ്. ദിവസവും ആപ്പിൾ കഴിക്കൂ ഡോക്ടറെ അകറ്റൂ എന്ന് പറയുന്നത് വെറുതെയല്ല. ആപ്പിളിന് ധാരാളം ഗുണങ്ങളുണ്ട്. ഓർമ്മശക്തിക്കും ഹൃദയത്തിൻ്റെ ആരോഗ്യത്തിനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. രാത്രികളിൽ കഴിക്കുന്നതിനേക്കാളും നല്ലത് രാവിലെ കഴിക്കുന്നതാണ്.

പാൽ
പാൽ കുടിക്കുന്നതിന് ഉത്തമ സമയം രാത്രിയാണ്. പാൽ പെട്ടെന്ന് ദഹിക്കും. അതുകൊണ്ട് രാവിലെ കുടിക്കുന്നത് പ്രയോജനപ്പെടുകയില്ല.
