ദാമ്പത്യജീവിതത്തിൽ ഏറ്റവും പ്രധാന സ്ഥാനമാണ് ലൈംഗികതയ്‌ക്ക് ഉള്ളത്. പലപ്പോഴും ലൈംഗികജീവിത്തിലെ പാകപ്പിഴകൾ ദാമ്പത്യബന്ധം തകരുന്നതിലേക്ക് എത്തിക്കും. പുരുഷൻമാരിൽ അനുഭവപ്പെടുന്ന ബലക്കുറവാണ് ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു കാര്യം. ഏറ്റവും പുതിയ ഒരു പഠനറിപ്പോർട്ട് ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് വരുന്നത്. ഭക്ഷണക്രമത്തിൽ വിറ്റമിൻ ഡി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ഗവേഷകസംഘം നിർദ്ദേശിക്കുന്നത്. രാവിലെ എഴുന്നേറ്റാലുടൻ, കശുവണ്ടിപ്പരിപ്പോ ബദാംപരിപ്പോ കഴിച്ചു തുടങ്ങാം. വാൽനട്ട് കഴിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. പ്രഭാതഭക്ഷണത്തിൽ കൂണും മുട്ടയും ഉൾപ്പെടുത്തുക. ഉച്ചഭക്ഷണത്തിൽ അയല മൽസ്യം ഉൾപ്പെടുത്തുക. ഈ ഭക്ഷണക്രമം തുടർച്ചയായി കുറച്ചുദിവസം പിന്തുടരുക. വൈകാതെതന്നെ ലൈംഗികശേഷിയിൽ കാര്യമായി പുരോഗതിയുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ഇതുകൂടാതെ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ്, ഓട്ട്സ്, മൽസ്യം എന്നിവയും കാര്യമായ ഫലമുണ്ടാക്കുന്നവയാണ്. പ്രമുഖ ആരോഗ്യ ഗവേഷക സ്ഥാപനമായ ഹെൽത്ത് സ്‌പാനാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
പുരുഷൻമാർ കൂണും മുട്ടയും അയലയും ദിവസവും കഴിച്ചാൽ...!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
