Asianet News MalayalamAsianet News Malayalam

എയ്റോബിക് വ്യായാമം ചെയ്യുന്നത് ചിന്താശേഷി കൂട്ടുമെന്ന് പഠനം

എയ്റോബിക് വ്യായാമം ചെയ്യുന്നത് ചിന്താശേഷി കൂട്ടുമെന്ന് പഠനം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 20 നും 67 നും ഇടയിൽ പ്രായമുളളവരിൽ പഠനം നടത്തുകയായിരുന്നു. എയ്റോബിക് വ്യായാമം ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും രണ്ടു ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്. 

Exercise can help you think better: Study
Author
Trivandrum, First Published Feb 6, 2019, 9:16 PM IST

എയ്റോബിക് വ്യായാമം ചെയ്യുന്നത് ചിന്താശേഷി കൂട്ടുമെന്ന് പഠനം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 20 നും 67 നും ഇടയിൽ പ്രായമുളളവരിൽ പഠനം നടത്തുകയായിരുന്നു.

എയ്റോബിക് വ്യായാമം ചെയ്യുന്നവരെയും അല്ലാത്തവരെയും രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്. ഇതിൽ എയ്റോബിക് വ്യായാമം ചെയ്തവർക്ക് 10-20 വയസ്സുകാരുടേതിന് സമാനമായ ചിന്താശേഷിയുള്ളതായി കണ്ടെത്തി. വ്യായാമം ചെയ്തവർക്ക് ശാരീരിക ഉന്മേഷത്തോടൊപ്പം ചിന്താശേഷിയിലും മാറ്റം വന്നതായി കണ്ടെത്തിയെന്ന് ​ഗവേഷകനായ യാക്കബ് സ്റ്റേൺ പറയുന്നു.

Exercise can help you think better: Study

വ്യായാമം ശരീരത്തിനും മനസിനും ഉന്മേഷവും സന്തോഷവും പകരുന്നു. ദിവസവും രാവിലെയോ വെെകിട്ടോ ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും യാക്കബ് സ്റ്റേൺ പറഞ്ഞു. വാര്‍ധക്യത്തില്‍ വ്യായാമം ശീലമാക്കുന്നത് 25 കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുമെന്ന് ഇതിന് മുമ്പ് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

                    

Follow Us:
Download App:
  • android
  • ios