കല്ല്യാണം കഴിച്ചിട്ടില്ല, ജാതി ജാതകം വിഷയമല്ല, ഫേസ്ബുക്കില്‍ യുവതിയുടെ വിവാഹാലോചന

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വിവാഹാലോചന പങ്കുവയ്ക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ ഒരു ട്രെന്‍ഡായി വളര്‍ന്നു വരികയാണ്. നേരത്തെ തന്‍റെ വിവാഹ പരസ്യം ഫേസ്ബുക്കില്‍ പങ്കവച്ച് രഞ്ജിഷ് എന്ന മഞ്ചേരിയിലെ യുവാവിന്‍റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് നിരവധി യുവാക്കള്‍ ഫേസ്ബുക്ക് മാട്രിമോണി ഉപയോഗിച്ചു തുടങ്ങി. പരസ്പര സഹായമെന്നോണം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുകയും വാര്‍ത്തയാകുന്നതുമാണ് വിവാഹത്തിലേക്ക് എത്തിക്കുന്നത്. 

എന്നാല്‍ യുവാക്കളെല്ലാം ഈ വഴി തേടിയിരുന്നെങ്കിലും സ്ത്രീകള്‍ ആരും ഇതുവരെ ഇതിന് മുതിര്‍ന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തന്‍റെ വിവാഹാലോചന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ജ്യോതി എന്ന യുവതി. എന്‍റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും ആരുടെയെങ്കിലും അറിവില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞാണ് പോസ്റ്റ്. ജാതി ജാതകം എന്നിവ വിഷയമല്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

Hi, friends...
എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി ജാതകം വിഷയമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് age28 സഹോദരന്‍മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ (advertising)ആണ് അനിയത്തി civil engineeringപഠിക്കുന്നു.എന്റെ ആവശ്യം സുഹൃത്തുക്കളോട് അറിയിച്ചതാണ് അശ്ലീല കമന്റുകള്‍ പാടില്ല നിയമപ്രകാരം കുറ്റകരമാണ്

ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപെടട്ടെ.

Ph9745489512.