മഞ്ഞ ഗൗണില്‍ ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് ബോളിവുഡ് സുന്ദരിമാര്‍

First Published 26, Jan 2018, 2:56 PM IST
Fashion Face Off Sonam Kapoor Vs Kriti Sanon
Highlights

ഉടയാടകളുടെ പുതുഅഴകളവുകളിൽ പ്രേക്ഷക കണ്ണുകളെ കോർത്തെടുക്കാൻ കഴിവുള്ളവരാണ്​ പല ബോളിവുഡ്​ സുന്ദരിമാരും. ആ വർണവൈവിധ്യങ്ങൾ ബോളിവുഡിനും പുറത്തും പലപ്പോഴും ചർച്ചയും ശ്രദ്ധയുമാകാറുണ്ട്​. നിറവൈവിധ്യങ്ങളുടെ താരക്കാഴ്​ചയൊരുക്കുന്നതിൽ മുന്നിലാണ്​ സോനം കപൂറും കൃതി സനോനും. ഇവർ വസ്​ത്രങ്ങളിൽ ഒരുക്കുന്ന രസക്കാഴ്​ചകൾ ഏറെ നാൾ മനസിൽ തങ്ങിനിൽക്കുന്നവ കൂടിയാകാറുണ്ട്​.

ചില  വസ്​ത്രവർണരാജികൾ അവരുടെ ഭാഹ്യരൂപത്തെയും ഭാവത്തെയും മാറ്റിമറിക്കാറുണ്ട്​. അക്കൂട്ടത്തിൽ ഒന്നാണ്​ ഇരുവരും കഴിഞ്ഞ ആഴ്​ച പ്രത്യക്ഷപ്പെട്ട വേദി ആരാധകർക്കും പ്രേക്ഷകർക്കും സമ്മാനിച്ചത്​. എച്ച്​.ടി മോസ്​റ്റ്​ ​സ്​റ്റൈലിഷ്​ അവാർഡ്​ ചടങ്ങിൽ ചുവന്നപരവതാനിയിൽ സൂര്യശോഭയോടെ എത്തിയാണ്​ ഇരുവരും ഇത്തവണ ഞെട്ടിച്ചത്.

മഞ്ഞയിൽ തിളങ്ങിയ ഇരുവരിൽ ആരായിരുന്നു മികച്ചതെന്ന്​ വിലയിരുത്തുന്നതിൽ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയാണ്​ താരസുന്ദരിമാർ സദസിന്‍റെ അഴകായത്​. കണ്ണെടുക്കാൻ കഴിയാത്ത വിധത്തിൽ ദീപ്​തമായ ഹ്യൂൻ മി നീൽസൺ  മഞ്ഞ ഉടയാടയിൽ ഫാഷൻ പണ്ഡിറ്റുകളുടെ ആദരവ്​ സോനം പിടിച്ചുപറ്റി. സാറ്റിൻ പട്ടിന്‍റെ തികവിൽ ഉരിഞ്ഞ കരയും പെരുപ്പിച്ച സിംഗിൾ ഷോൾഡറിലുമാണ്​ ഇൗ വസ്​ത്രവൈവിധ്യം സോനത്തെ അതിസുന്ദരിയാക്കിയത്​. പച്ച പാദരക്ഷയും തടിച്ച ബ്രേസ്​ലെറ്റും ആ കാഴ്​ചയുടെ വിസ്​മയം വർധിപ്പിച്ചു. ലളിതമായ പിങ്ക്​ പോപ്​ കളർ ആണ്​ ചുണ്ടിൽ അണിഞ്ഞത്​. യഥാർഥ സോനം സദസിൽ നിറയുകയായിരുന്നു. 

താരതമ്യേന ബോളിവുഡിൽ പുതുമുഖമായ കൃതി സനോൻ പ​ക്ഷേ ഫാഷൻ സ്​പോട്​ലൈറ്റിനു കീഴിൽ ആരാധകരെ നിരാശരാക്കാറില്ല. ഒരോ പ്രത്യക്ഷപ്പെടലിലും വേറിട്ട സ്​റ്റൈൽ ആണ്​ കൃതിയെ പ്രേക്ഷകരുടെ ഇഷ്​ടതോഴിയാക്കുന്നത്​. മഞ്ഞയിൽ ഞൊറിയും നൂൽ തൊങ്ങലുകളും ആ ഗബ്രിയേല ഉടയാടയുടെ മാറ്റളവ്​ കൂട്ടി.  

 

loader