സ്കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയോട് പിതാവ് ചെയ്തത്
ഗ്യാങ്ടോങ് : കുട്ടികള് സ്കൂളില് പോകാന് മടി കാണിക്കുക സാധാരണമാണ്. പലപ്പോഴും മാതാപിതാക്കാള് അതിന് പ്രകോപിതരാകുന്നതും സാധാരണമാണ്. അടുത്ത കാലത്തായി കുട്ടികള്ക്ക് നേരെ പലയിടങ്ങളിലും അതിക്രമങ്ങള് നടക്കുന്ന സാഹചര്യത്തില് കുട്ടിയുടെ സ്കൂളില് പോകാനുള്ള കാരണം കണ്ടു പിടിക്കാനും അധ്യാപകരുമായി സംസാരിച്ച് പ്രശഅനം എന്താണെന്ന് കണ്ടുപിടിക്കാനും മിക്ക മാതാപിതാക്കളും ശ്രമിക്കാറുണ്ട്.
എന്നാല് സ്കൂളില് പോകാന് മടി കാണിച്ച പെണ്കുട്ടിയോട് ഒരു പിതാവ് പെരുമാറുന്ന ദൃശ്യങ്ങള് ആരെയും അമ്പരപ്പിക്കും. ചൈനയിലെ ഗ്യാങ്ടോങ് നഗരത്തില് നിന്നുള്ളതാണ് ദൃശ്യങ്ങള്. പെണ്കുട്ടിയെ ബൈക്കിന് പിന്നില് കയറു കൊണ്ട് കെട്ടി വച്ചാണ് പിതാവ് സ്കൂളിലേക്ക് പോയത്. പെണ്കുട്ടി നിലവിളിക്കുന്നതും കെട്ടില് നിന്ന് രക്ഷപെടാന് ശ്രമിക്കുന്നതും ദൃശ്യങ്ങളില് കാണാം.
സംഭവം ശ്രദ്ധയില്പെട്ടതോടെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് കരുതി പൊലീസുകാര് യുവാവിനെ തടഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നത്. സ്കൂളിലേക്ക് പോകാന് മടി കാണിക്കുന്ന കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാനാണ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പിതാവ് പറയുന്നത്. കുട്ടിയോട് ഇത്തരം ക്രൂരത മേലില് ആവര്ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്കി പൊലീസ് പിതാവിനെ വിട്ടയച്ചു.
