പേരിന്റെ ആദ്യ അക്ഷരം നോക്കി നിങ്ങളുടെ സ്വഭാവം അറിയാൻ സാധിക്കും. ഒാരോ അക്ഷരത്തിനും ഒാരോ സ്വഭാവമുണ്ട്. അത് നിങ്ങളുടെ വ്യക്തിജീവിതത്തെ പ്രതിഫലിക്കുമെന്നാണ് പറയപ്പെടുന്നത്. 

പേരിന്റെ ആദ്യ അക്ഷരം നോക്കി നിങ്ങളുടെ സ്വഭാവം അറിയാൻ സാധിക്കും. ഒാരോ അക്ഷരത്തിനും ഒാരോ സ്വഭാവമുണ്ട്. അത് നിങ്ങളുടെ വ്യക്തിജീവിതത്തെ പ്രതിഫലിക്കുമെന്നാണ് പറയപ്പെടുന്നത്. പേരും സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുരാതനകാലത്തെ ചൈനീസ് വിശ്വാസങ്ങൾ പറയുന്നത്. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'A' ആണോ?

പേരിന്റെ ആദ്യാക്ഷരം A യിൽ തുടങ്ങുന്നവർ നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കും. പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും. ജോലിയിൽ ആയാലും പഠിത്തത്തിലായാലും നല്ല ഫലം കാണും വരെ വിശ്രമമില്ലാതെ ഇവർ പ്രവർത്തിക്കും. അപാര ധൈര്യശാലികളും പരിശ്രമികളും ആയിരിക്കും ഇവർ. ഇവർ പരാജയം സമ്മതിച്ച കൊടുക്കാത്തവരാണ്. ഏത് കാര്യവും അത് വളച്ചൊടിക്കാതെ നേരെ പറയുന്ന പ്രകൃതക്കാരാണ് ഇവർ. എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. മറ്റുള്ളവർക്ക് ഇഷ്ടമാകുന്നത് പോലെ സംസാരിക്കാനും പെരുമാറാനും ഇവർക്ക് പ്രത്യേക കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'B' ആണോ?

ബി എന്ന അക്ഷരത്തിൽ തുടങ്ങുന്നവർ നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കും.സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവർക്ക് വല്ലാത്ത ഭ്രമമായിരിക്കും. ആഡംബരവും ഇക്കൂട്ടർക്ക് ഇഷ്ടമാണ്. ജീവിതത്തിൽ എന്നും പുതിയ വഴികൾ തേടാൻ ഇവർ ഇഷ്ടപ്പെടും. ഇവരുടെ ജീവിതം രഹസ്യങ്ങൾ നിറഞ്ഞതായിരിക്കും. പ്രണയിച്ചാൽ പ്രണയ സാഫല്യത്തിന് വേണ്ടി എത്രകാലം വരെയും കാത്തിരിക്കാൻ ഇവർ തയ്യാറാകും. പ്രണയത്തിൽ ഇവർ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം C ആണോ?

C അക്ഷരത്തിൽ തുടങ്ങുന്നവർ വളരെ ആകർഷണീയരായിരിക്കും. സൗന്ദര്യ ബോധമുള്ളവരുമായിരിക്കും ഇവർ. മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേരുന്ന നല്ല സുഹൃത്തുക്കളായിരിക്കും ഇവർ. സുഖത്തിൽ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്പോൾ സഹായിക്കാൻ മുന്നിൽ തന്നെയുണ്ടാകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. ഇവർ പുരോഗമന ചിന്താഗതിക്കാരായിരിക്കും. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം D ആണോ?

D അക്ഷരത്തിൽ തുടങ്ങുന്നവർ ആകർഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും. ഇവർക്കു ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കാൻ ഇവർ ഉത്സാഹം കാണിക്കും. മറ്റുള്ളവരെ സഹായിക്കാൻ ഏറെ താത്പര്യമുള്ളവരായിരിക്കും. ആവശ്യ ഘട്ടത്തിൽ ഇവർ ഒപ്പമുണ്ടാകും. പ്രണയ വിഷയത്തിൽ ഇവർ അൽപം നിർബന്ധ ബുദ്ധിക്കാരായിരിക്കും. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവർക്ക് ഇഷ്ടം.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'E' ആണോ?

E യിൽ തുടങ്ങുന്നവർ ചിട്ടയായ ജീവിതം ആ​ഗ്രഹിക്കുന്നവരാണ്. ഇവർ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തിൽ ഇവർ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയിൽ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവർ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാൻ സാധിക്കില്ല. ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും. ഇവർക്ക് ആഗ്രഹിക്കുന്നതെന്തും ലഭ്യമാകും. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം F ആണോ?

F എന്ന അക്ഷരത്തിൽ തുടങ്ങുന്നവർ സൗന്ദര്യമുള്ളവരായിരിക്കും. ഏത് മേഖലയിലും തികഞ്ഞ ആത്മവിശ്വാസമുള്ളവരായിരിക്കും ഇവർ. വളരെ ആലോചിച്ചു മാത്രമേ ഇവർ ചിലവുകൾ നടത്തുകയുള്ളൂ. ഇവർ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. ഇഷ്ടപ്പെട്ട ആളെ ജീവനു തുല്യം സ്നേഹിക്കുന്നവരായിരിക്കും ഇവർ.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'G' ആണോ?

 G യിൽ പേര് തുടങ്ങുന്നവർ കടുത്ത ദൈവഭക്തിക്കാരാണ്. അതിശക്തമായ ആകർഷകമായ ആശയവിനിമയത്തിന്റെ അക്ഷരമാണ്. തിരിച്ചുള്ള സ്വഭാവവും ചിലപ്പോൾ കാണിക്കും. ഏകാന്തത ഇഷ്ടപ്പെടും. ഇതു സൃഷ്ടിപരമായി മഹത്തരങ്ങൾ ചെയ്യാൻ ശേഷിയുള്ള അക്ഷരമാണ്. പക്ഷേ ശരിയായ തയാറെടുപ്പ് ഇല്ലെങ്കിൽ മണ്ടത്തരങ്ങളിൽ ചാടുകയും ചെയ്യും.സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന് അറിഞ്ഞാൽ എത്ര കഠിനാദ്ധ്വാനം ചെയ്യാനും ഇവർക്ക് മടിയില്ല. ഉയർന്ന ചിന്താഗതിക്കാരാണ്. നല്ല സാമ്പത്തികശേഷി ഉണ്ടെങ്കിലും പിശുക്കരാണ് . എന്നാൽ, ദാനധർമ്മങ്ങൾ ചെയ്യാൻ മടികാണിക്കുകയുമില്ല . കർമ്മരംഗത്ത് ഉത്തരവാദിത്വമുള്ളവരാണ് ഇവർ.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'H' ആണോ?

H എന്ന അക്ഷരത്തിൽ തുടങ്ങുന്നവർ എപ്പോഴും അലസതയുള്ളവരായിരിക്കും. ക്രമാനുസൃത പ്രവർത്തനം കൊണ്ടു പ്രശംസയും പണവും ആർജിതം. ഭൗതികതയോടൊപ്പം ആത്മീയതയിലും താൽപര്യമുള്ള അക്ഷരമാണ്. അക്ഷരത്തിന്റെ എല്ലാ സ്വഭാവങ്ങളും എച്ചിൽ പേര് തുടങ്ങുന്നവരിലും നിറഞ്ഞു നിൽക്കുന്നു.കഠിനാധ്വാനികളാണ്, പക്ഷേ അലസത കൂടുതലുള്ളവരാണ്. ജീവിതത്തിൽ ഇവർക്ക് ഉയർച്ചയും താഴ്ചയും ഒരുപോലെയാണ്. സ്നേഹസമ്പന്നരും സ്വപ്നസഞ്ചാരികളുമാണ്. എല്ലാവരുമായും നല്ല സൗഹൃദം സ്ഥാപിക്കുന്നവരാണ്. ശത്രുക്കളുടെ അക്രമണങ്ങൾ സ്ഥിരം അനുഭവിക്കുന്നവരാണ്, പക്ഷേ അന്തിമ വിജയം ഇവർക്കായിരിക്കും. മനോബലം കൂടുതലുള്ളവരാണ്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയും നേരിട്ട് മുന്നോട്ട് പോവാൻ ഇവർക്ക് കഴിയും. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'I' ആണോ?

മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ടായിരിക്കും. I അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും. ഇവർ വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. ഒരുപാട് അവസരങ്ങൾ കിട്ടുമെങ്കിലും തന്റെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. പരാജയം ഇവർക്ക് സഹിക്കാൻ പറ്റില്ല. വിജയം മതിമറന്ന് ആഘോഷിക്കുകയും ചെയ്യും. ഈശ്വരവിശ്വാസം കുറവാണ്. ഏത് വിജയവും തന്റെ മാത്രം കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'J' ആണോ?

ജെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പിടിവാശിക്കാരും സ്ഥിരത ഇല്ലാത്ത സ്വഭാവത്തിനുടമകളുമായിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ അവർ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാൻ ഇവർ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാകും. പൊതുവെ അലസത കുറവുള്ളവരാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ അലസത പ്രകടിപ്പിക്കാറുണ്ട്. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിടുക്കരാണ്, എന്നാൽ മറ്റാരും ഇവരെ കുറ്റം പറയുന്നത് ഇവർ സഹിച്ചെന്നു വരില്ല. എല്ലാവരോടും അടുപ്പം കാണിക്കുമെങ്കിലും ആത്മാർഥത കുറവാണ്. സ്വന്തം കാര്യം നേടാനായി പ്രിയപ്പെട്ടവരെ പോലും ചിലപ്പോൾ ഇവർ തള്ളിപ്പറയും. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'K' ആണോ?

എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവർ. സ്വന്തം കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവർ. സാമർത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവർക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലായിരിക്കും. K യിൽ തുടങ്ങുന്നവർ കുരുട്ടുബുദ്ധി നിറഞ്ഞവരാണ്. എല്ലാ ഊടുവിദ്യകളും ഇവർക്ക് വശമാണ്. ജീവിതത്തിൽ ഉയർന്നതലത്തിൽ എത്തുന്നവരാണ്. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'L' ആണോ?

സ്വപ്നജീവികളാണ് ഇവർ. കുഞ്ഞു കാര്യങ്ങൾ പോലും മതിമറന്ന് ആഘോഷിക്കും. കാണാൻ ആകർഷണീയരായ ഇവർക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമുണ്ടാവില്ല. ആത്മാർഥ പ്രണയത്തിൽ വിശ്വസിക്കുന്നവരും, ആദർശവാദികളുമാണ്. ഇവരെ വിമർശിക്കുന്നത് ഇവർക്ക് സഹിക്കാൻ പറ്റില്ല.ആത്മാർത്ഥ സുഹൃത്തുക്കൾ ഇവർക്ക് തീരെ കുറവാണ്. ജീവിതത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഇവർ തയാറല്ല, അതുകൊണ്ട് തന്നെ ഇവരുടെ വിവാഹജീവിതം സംതൃപ്തകരമാവുകയില്ല. ശത്രുക്കളുടെ ആക്രമണം സ്ഥിരമായി ഉണ്ടാവും. 


നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'M' ആണോ?

ജീവിതത്തിൽ കൂടുതൽ ഉയർച്ചതാഴ്ചകൾ അനുഭവിക്കുന്നവരായിരിക്കും. കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ളരാണ്. എന്നാൽ സ്നേഹക്കുറവനുഭവിക്കുമ്പോൾ സ്വയം തളർന്നുപോകുന്ന അവസ്ഥവരും. സ്വയം അച്ചടക്കവും കൂടി നിലനിർത്തിയാൽ ലക്ഷ്യം വയ്ക്കുന്നതെല്ലാം ഇവർക്കു നേടാൻ കഴിയും. സാമൂഹികരംഗത്തു തനിക്കാവുന്നതിൽ അധികം സജീവമാകാൻ ഇവർ ശ്രമിക്കും. കാശ് ചിലവാക്കാൻ ഒരു മടിയും ഇവർക്കില്ല, എന്നാൽ ചിലവാക്കുന്നതിന് ഇരട്ടി ഇവർക്ക് കിട്ടുകയും ചെയ്യും. ധാരാളം ധനം സമ്പാദിക്കും. താൻ സ്നേഹിക്കുന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് വാശിപിടിക്കുന്നവരാണ്. സ്വന്തം കഴിവിലും കടമകളിലും വിശ്വസിക്കുന്നവരാണ് ഇവർ. ആത്മധൈര്യവും മനക്കരുത്തും ഇവരുടെ മുഖമുദ്രകളാണ്, എന്നാൽ പുറത്തുകാണിക്കില്ല. കർക്കശസ്വഭാവക്കാരാണ് ഇവർ.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'N' ആണോ?

പരാക്രമശാലിയായ അക്ഷരമായാണ് N അറിയപ്പെടുന്നത്. എന്നാൽ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ് ഇവർ. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്നവരാണ്. നിശ്ചയദാർഢ്യത്തിൽ വിശ്വസിക്കുന്നവരാണ്. ധാരാളം സുഹൃത്തുക്കളുണ്ടാവും. കാരുണ്യമുള്ളവരാണ്. ചെയ്യുന്ന ജോലികൾ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരാണിവർ. ഇവർ തുറന്ന മനസ്സിന്റെ ഉടമകളായിരിക്കും. എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽ കൂടുതലായിരിക്കും. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'O' ആണോ?

വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവർ. കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവർ അതി ബുദ്ധിശാലികളായിരിക്കും. സാമ്പത്തികമായി ഉയർച്ചയുള്ള അക്ഷരമാണ്. കടുത്ത നിശ്ചയദാർഢ്യവും തികഞ്ഞ വ്യക്തിപരമായ നിഷ്ഠയും ഉള്ളവരായിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രത്യേക കഴിവുണ്ടായിരിക്കും. ചുറ്റുപാടിനനുസരിച്ചു സ്വയം മാറാനും കഴിയുന്നവരാണ്. കുടുംബത്തിൽ ഇവർക്ക് മനസമാധാനം കുറയും. പലപ്പോഴും ബന്ധുക്കളും ഇവർക്ക് ശത്രുക്കളാവും. ജീവിതത്തിൽ‌ വിജയങ്ങളേക്കാൾ കൂടുതൽ പരാജയമായിരിക്കും ഇവർക്ക്. ഫലിതപ്രിയരാണ്. വിശ്വസ്തതയുള്ള ബന്ധങ്ങൾക്ക് മാത്രം മൂല്യം നൽകുന്നവരാണ്. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'P' ആണോ?

ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കഴിവുള്ളവരാണ് ഇവർ. അവിചാരിതസംഭവങ്ങൾ ഇവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കും. മറ്റുള്ളവരുടെ ഇടപെടലും ഉപദേശവും ഇവർക്ക് അസഹ്യത ഉളവാക്കും. ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നവരാണ്. ഇവരുടെ ജീവിതം എപ്പോഴും പരീക്ഷണ- നിരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. എപ്പോഴും ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കൊണ്ടേയിരിക്കും. സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി എത്ര കാശ് ചിലവാക്കാനും ഇവർക്ക് മടിയില്ല. എത്ര സമ്പാദിച്ചാലും ഇവർക്ക് മതിയാവാറില്ല.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'Q' ആണോ?

 വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവർ ആഗ്രഹങ്ങൾ അധികമുള്ളവർ ആയിരിക്കില്ല. എല്ലാവരാലും ഇവർ പെട്ടെന്ന് ആകർഷിക്കപ്പെടും. മാനസികശക്തിയും പ്രയത്‌നിക്കാനുള്ള മനസും ഇക്കൂട്ടര്‍ക്ക് സ്വന്തമാണ്. വിശ്വസ്തരാണ്, പക്ഷേ, രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുകയാണ് ഉത്തമം. സ്ഥിരമായ പദ്ധതികളും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'R' ആണോ? 

കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. മറ്റാർക്കും ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് താത്പര്യം കൂടും. ഏതൊരു കാര്യത്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് സാധിക്കും. അധ്വാനശീലമുള്ളവരായിരിക്കും ഇവർ. സൗന്ദര്യ ആരാധകരായിരിക്കും ഇവർ എന്നാൽ ഇവരുടെ പ്രണയബന്ധം വിജയിക്കാനായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ദാമ്പത്യബന്ധം സുഖകരമായിരിക്കില്ല.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'S' ആണോ?

സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാനുള്ള പ്രത്യേക കഴിവും S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർക്കുണ്ടാകും. പൊതുവേ നന്മയുള്ള സ്വഭാവത്തിനുടമകളാണെങ്കിലും പലപ്പോഴും ഇവരുടെ സംസാര രീതി മറ്റുള്ളവരിൽ അലോസരമുണ്ടാക്കും. ഏതു കാര്യവും ചിന്തിച്ച് മാത്രമേ ഇവർ ചെയ്യുകയുള്ളൂ. പ്രണയത്തിൻറെ കാര്യത്തിൽ അൽപം നാണം കുണുങ്ങികളായിരിക്കും ഇവർ.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'T' ആണോ?

T എന്ന അക്ഷരത്തിൽ തുടങ്ങുന്നവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. പണം ചിലവാക്കാൻ ഇവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാന്റിക് സ്വഭാവക്കാരായിരിക്കും ഇവർ. ആകർഷണീയ വ്യക്തിത്വത്തിനുടമകളായ ഇവർ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും. 

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'U' ആണോ?

മറ്റുള്ളവർക്ക് വേണ്ടി സഹായം ചെയ്യാൻ ഇവർ എങ്ങനെയും സമയം കണ്ടെത്തും. പരിശ്രമികളാണെങ്കിലും പലപ്പോഴും അത് പരാജയത്തിലാണ് അവസാനിക്കുക. സ്വന്തം സന്തോഷത്തേക്കാൾ പങ്കാളിയുടെ സ്നേഹത്തിന് മുൻ‌തൂക്കം നൽകുന്നവരായിരിക്കും ഇവർ. ഉന്നതിയിലേക്ക് കുതിക്കുമ്പോൾ ഇവർ ഒരിക്കലും തിരിഞ്ഞ് നോക്കാറില്ല. നെഗറ്റീവ് സ്വഭാവം ഇഷ്ടപ്പെടാത്തവരാണിവർ.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'V' ആണോ ?

രഹസ്യ സ്വഭാവമുള്ള ഇവർ സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഇഷ്ടപ്പെടാത്ത സ്വഭാവക്കാരാണ്. തമാശകൾ പോലും സീരിയസായി എടുത്ത് ഇവർ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കൂട്ടർ അലസ സ്വഭാവക്കാർ ആയിരിക്കും.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'W' ആണോ?

ഈഗോ വളരെയധികം ഉള്ളവരും ഇടുങ്ങിയ ഹൃദയമുള്ളവരുമാണ് W എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. സ്വയം പുകഴ്ത്തുന്നത് ഇവർക്ക് ഏറെ ഇഷ്ടമാണ്. ആഡംബരപ്രിയരായിരിക്കും. ഏർപ്പെടുന്ന ഏത് കാര്യത്തിലും ഇവർ വിജയിച്ചിരിക്കും. സ്നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും ഇവർ.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'X' ആണോ?

സ്വന്തം തെറ്റുകളെക്കുറിച്ചോ പെരുമാറ്റത്തെ കുറിച്ചോ ബോധ്യമില്ലാത്തവരായിരിക്കും ഇവർ. ഇത് പലപ്പോഴും ഇവരെ കുഴപ്പത്തിൽ കൊണ്ട് ചെന്ന് ചാടിക്കും. കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഇവരെ കഴിഞ്ഞേ ആളുണ്ടാവൂ. പെട്ടെന്ന് ജോലികൾ ചെയ്ത് തീർക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് ഇവർ. ദേഷ്യം പെട്ടെന്ന് വരുന്ന ഇവർ പ്രണയത്തിന്റെ കാര്യത്തിൽ ഒന്നിലധികം പേരെ ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഉള്ളവരായിരിക്കും. എന്നാലും ആത്മാർത്ഥമായ പ്രണയത്തിലോ അതിന്റെ തത്വശാസ്ത്രങ്ങളിലോ ഇവർക്ക് വിശ്വാസമുണ്ടാകില്ല.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'Y' ആണോ?

ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരുമാണിവർ. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാൽ അതിന് നേരായ മാർഗ്ഗം കാട്ടികൊടുക്കാൻ ഇവർ മിടുക്കരായിരിക്കും. പങ്കാളിയുടെ ഒരു കാര്യവും ഇവർ ഓർത്തു വയ്ക്കാറില്ലെങ്കിലും ഇവരുടെ സ്നേഹത്തിന് മുന്നിൽ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. വളരെ ദൂരെ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വഭാവം തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവ് ഇവർക്കുണ്ടാകും. ഇവർ അധികം സംസാരിക്കുന്ന സ്വഭാവകാരല്ല.

നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'Z ആണോ?

ഇവർ പൊതുവെ അതീവ ബുദ്ധിശാലികളായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. റൊമാൻറിക് സ്വഭാവക്കാരായ ഇവർക്ക് ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവുണ്ടായിരിക്കും. തനിക്ക് കിട്ടാത്ത കാര്യത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ പുതിയ അവസരങ്ങൾ തേടി ഇവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. ഈഗോ ചെറുതായി ഉണ്ട് എന്നതൊഴിച്ചാൽ ഇവർ ശുദ്ധ ഹൃദയരാകും.