ചില ഭക്ഷണങ്ങള്‍ ശീലമാക്കുകയാണെങ്കില്‍ നല്ല ആരോഗ്യത്തോടെയുള്ള ശരീരം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും.

ആരോഗ്യത്തോടെയുള്ള വണ്ണം കുറഞ്ഞ ശരീരം എല്ലാവരുടെയും ആഗ്രഹമാണ്. തടികുറഞ്ഞ ശരീരത്തിനായി എന്തുംചെയ്യാന്‍ മടിക്കാത്തവരാണ് ഭൂരിഭാഗവും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശീലമാക്കുകയാണെങ്കില്‍ നല്ല ആരോഗ്യത്തോടെയുള്ള ശരീരം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. 

ആന്‍റി ഓക്സിഡന്‍സും, വിറ്റാമിനും ധാതുക്കളും ധാരാളം അടങ്ങിയ മുട്ട,ആപ്പിള്‍,ചീര,ഗ്രീന്‍ ടി, ബെറീസ് തുടങ്ങിയവ ശീലമാക്കുകയാണെങ്കില്‍ മാറ്റം നിങ്ങള്‍ക്ക് തന്നെ മനസിലാകും. വണ്ണം കുറയുക മാത്രമല്ല ആരോഗ്യകരമായ ശരീരത്തിന് ഇവ സഹായകരമാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെറീസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കാന്‍ ബെറീസ് സഹായിക്കും. ആന്‍റിഓക്സിഡന്‍സും ഫൈബറും ബെറീസില്‍ സമ്പന്നമാണ്.

മുട്ട - പോഷകസമ്പന്നവും കുറഞ്ഞ കലോറിയുമാണ് മുട്ടയുടെ ആകര്‍ഷണം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ മുട്ട വിശപ്പ് ശമിപ്പിക്കാന്‍ ഉത്തമമാണ്.

ആപ്പിള്‍: ആന്‍റിഓക്സിഡന്‍സും ഫൈബറും വിറ്റാമിനും ധാതുക്കളും ധാരാളം അടങ്ങിയ പഴമാണ് ആപ്പിള്‍. കൊളസ്ട്രോള്‍, കൊഴുപ്പ് സോഡിയം എന്നിവ ഒട്ടും അടങ്ങിയിട്ടില്ലാത്ത ആപ്പിള്‍ ശരീര വണ്ണം കുറക്കാന്‍ വളരെ സഹായകരം. 

ചീര- വിറ്റാമിനും ധാതുക്കളും ധാരളമടങ്ങിയിട്ടുണ്ട് ചീരയില്‍. അത്‍ലറ്റുകള്‍ക്കും ശരീരം ഫിറ്റായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചീര ഉത്തമമാണ്.

ഗ്രീന്‍ ടി - ആരോഗ്യപ്രദമായ പാനീയമാണ് ഗ്രീന്‍ ടി. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ ടി സഹായകരമാണ്. തടി കുറക്കാനും ക്യാന്‍സര്‍ തുടങ്ങിവയെ ഒരുപരിധിവരെ തടയാനും ഗ്രീന്‍ ടി സഹായിക്കും. കൊഴപ്പ് നശിപ്പിച്ച് ശാരീരിക ക്ഷമത ഗ്രീന്‍ ടി വര്‍ധിപ്പിക്കും.