Asianet News MalayalamAsianet News Malayalam

സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷന് വേണ്ട അഞ്ച് ഗുണങ്ങള്‍

സ്ത്രീകള്‍ ഒന്ന് നോക്കണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്‍മാര്‍ ഉണ്ടാകില്ല. സൗന്ദര്യം ഇല്ലാത്ത കൊണ്ടാണ് തന്നെ ആരും നോക്കാത്തത് എന്ന് ചിന്തിക്കുന്ന പുരുഷന്‍മാരുമുണ്ട്. എന്നാല്‍ ഓര്‍ക്കുക, എല്ലാ സ്ത്രീകളും സൗന്ദര്യത്തിന് പുറകെ പോകുന്നവരല്ല. മുഖസൗന്ദര്യത്തെക്കാള്‍ വലുതാണ് മനസ്സിന്‍റെ സൗന്ദര്യവും വ്യക്തിത്വവും. ഒരു ആണിന്‍റെ സ്വഭാവ ഗുണങ്ങളാണ് സൗന്ദര്യത്തെക്കാള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുക. 

five ways to be more attractive to women
Author
Thiruvananthapuram, First Published Sep 18, 2018, 10:55 AM IST

സ്ത്രീകള്‍ ഒന്ന് നോക്കണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്‍മാര്‍ ഉണ്ടാകില്ല. സൗന്ദര്യം ഇല്ലാത്ത കൊണ്ടാണ് തന്നെ ആരും നോക്കാത്തത് എന്ന് ചിന്തിക്കുന്ന പുരുഷന്‍മാരുമുണ്ട്. എന്നാല്‍ ഓര്‍ക്കുക, എല്ലാ സ്ത്രീകളും സൗന്ദര്യത്തിന് പുറകെ പോകുന്നവരല്ല. മുഖസൗന്ദര്യത്തെക്കാള്‍ വലുതാണ് മനസ്സിന്‍റെ സൗന്ദര്യവും വ്യക്തിത്വവും. ഒരു ആണിന്‍റെ സ്വഭാവ ഗുണങ്ങളാണ് സൗന്ദര്യത്തെക്കാള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുക. 

പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന/ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന ആ ഗുണങ്ങള്‍ ഇവയാണ്. 

1. ഹാസ്യം പറയുന്നവരെ

ഹാസ്യം പറയുന്ന പുരുഷന്‍മാരെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അത്തരക്കാരോട് സംസാരിക്കാനും അവരോടൊപ്പം സമയം ചിലവഴിക്കാനും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഹാസ്യം പറയാനും ഹാസ്യം ആസ്വാദിക്കാനുമുളള കഴിവുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണം തോന്നിയേക്കാം. 

five ways to be more attractive to women

2. സഹാനുഭൂതി

ഈ ഒരൊറ്റ ഗുണം ഉണെങ്കില്‍ നിങ്ങള്‍ ഒരു നല്ല മനുഷ്യനായി. സഹാനുഭൂതിയുളള പുരുഷന്‍മാരെ സ്ത്രീകള്‍ എന്നും ബഹുമാനിക്കും, ഇഷ്ടപ്പെടും. എപ്പോഴും എല്ലാവരോടും എളിമയും ദയയും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുക. സ്ത്രീകള്‍ നിങ്ങളെ ഇഷ്ടപ്പെടും. 

3. നിങ്ങളുടെ വാക്കുകള്‍ 

നിങ്ങളുടെ വാക്കുകള്‍, സംസാരം ഇവയൊക്കെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കും. നിങ്ങളുടെ സംസാരത്തില്‍ നിന്നും നിങ്ങളുടെ ആത്മവിശ്വാസത്തെ അളക്കാന്‍ കഴിയും. നിങ്ങളുടെ വാക്കുകളിലൂടെ നിങ്ങളുടെ വ്യക്തിത്വത്തെ തിരിച്ചറിയാം. അതിനാല്‍ നല്ല സംസാരത്തിലൂടെ, ആത്മവിശ്വാസമുളള വാക്കുകളിലൂടെ നിങ്ങള്‍ക്ക് സ്ത്രീകളുടെ മനസ്സിനെ കീഴടക്കാം. 

five ways to be more attractive to women

4. നടത്തം 

ഒരു പുരുഷന്‍റെ നടത്തം പറയും അവന്‍റെ വ്യക്തതിത്വം, ആത്മവിശ്വാസം എന്നിവ. കുനിഞ്ഞ് നടക്കുന്നവരെ സ്ത്രീകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടില്ല. എപ്പോഴും ആത്മവിശ്വാസത്തോടെ നടക്കാന്‍ ശ്രദ്ധിക്കണം. അത്തരം പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം. 

5. ആദ്യമേ എല്ലാം തുറന്ന് പറയരുത് 

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നിങ്ങള്‍ എന്താണെന്നും എങ്ങനെയാണെന്നും തുറന്നു പറയരുത്. അങ്ങനെ പറയുന്നത് തന്നെയാണ് ഏറ്റവും വലിയ കള്ളത്തരം. നിങ്ങള്‍ എന്താണെന്ന് ആ പെണ്‍കുട്ടി തന്നെ കണ്ടത്തട്ടെ..!


 

Follow Us:
Download App:
  • android
  • ios