Asianet News MalayalamAsianet News Malayalam

മുഖത്ത് കൊഴുപ്പടിയുന്നത് തടയാന്‍ അഞ്ച് വഴികള്‍...

മുഖത്ത് മാത്രം കൊഴുപ്പടിഞ്ഞ് വീര്‍ക്കുന്നത് പലപ്പോഴും മറ്റുള്ളവര്‍ പറഞ്ഞല്ലാതെ നമ്മുടെ ശ്രദ്ധയില്‍ പെടുകയില്ല. വളരെ പെട്ടെന്ന് തന്നെ പ്രായം തോന്നിക്കാനാണ് ഇത് കാരണമാവുക. മിക്കവാറും കവിളിലോ താടിയിലോ കണ്‍തടങ്ങളിലോ ഒക്കെയായിരിക്കും ഇത്തരത്തില്‍ കൊഴുപ്പ് അടിയുന്നത്

five ways to reduce face fat
Author
Trivandrum, First Published Jan 17, 2019, 4:53 PM IST

അമിതവണ്ണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഇപ്പോള്‍ ഒട്ടുമിക്ക എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് എല്ലാവരും ബോധവാന്മാരും ബോധവതികളുമാണ്. 

എന്നാല്‍ മുഖത്ത് മാത്രം കൊഴുപ്പടിഞ്ഞ് വീര്‍ക്കുന്നത് പലപ്പോഴും മറ്റുള്ളവര്‍ പറഞ്ഞല്ലാതെ നമ്മുടെ ശ്രദ്ധയില്‍ പെടുകയില്ല. വളരെ പെട്ടെന്ന് തന്നെ പ്രായം തോന്നിക്കാനാണ് ഇത് കാരണമാവുക. മിക്കവാറും കവിളിലോ താടിയിലോ കണ്‍തടങ്ങളിലോ ഒക്കെയായിരിക്കും ഇത്തരത്തില്‍ കൊഴുപ്പ് അടിയുന്നത്. ഇത് ചെറുക്കാന്‍ ചെയ്യാവുന്ന അഞ്ച് വഴികള്‍ ഏതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ഫേഷ്യല്‍ എക്‌സര്‍സൈസാണ് മുഖത്ത് കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കുന്ന പ്രധാന മാര്‍ഗം. കൊഴുപ്പ് എരിച്ചുകളയുമെന്ന് മാത്രമല്ല, മുഖത്തെ പേശികള്‍ നല്ലരീതിയില്‍ ആരോഗ്യകരമായി സൂക്ഷിക്കാനും ഇത് സഹായകമാണ്. 

five ways to reduce face fat

രണ്ട്...

കാര്‍ഡിയോ എക്‌സര്‍സൈസുകളും മുഖത്തെ അമിതമായ കൊഴുപ്പിനെ എരിച്ചുകളയാന്‍ സഹായിക്കുന്നു. ദിവസത്തില്‍ 20 മുതല്‍ 40 മിനുറ്റ് വരെ ഇത് ചെയ്യാവുന്നതാണ്. 

മൂന്ന്...

മദ്യപാനം അമിതമായാലും ചിലരില്‍ മുഖത്ത് കൊഴുപ്പ് അധികമായി കാണപ്പെടാറുണ്ട്. അതിനാല്‍ അമിതമായ മദ്യപാനം ഒഴിവാക്കുക. നല്ലരീതിയില്‍ വെള്ളം കുടിക്കാനും കരുതുക. 

നാല്...

റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുന്നത് പരമാവധി കുറയ്ക്കുക. ഇവയില്‍ ഫൈബറിന്റെ അളവ് കുറവായിരിക്കും. വൈറ്റ് ബ്രഡ്, വൈറ്റ് റൈസ്, വൈറ്റ് ഫ്‌ളോര്‍, ഷുഗര്‍, സോഡ, മധുര പലഹാരങ്ങള്‍ എന്നിവയെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടും. 

five ways to reduce face fat

അഞ്ച്...

കഴിക്കുന്ന സോഡിയത്തിന്റെ അളവും പരമാവധി കുറയ്ക്കുക.. പ്രോസസ്ഡ് ഫുഡിലെല്ലാം സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. ഇതും മുഖത്ത് ധാരാളം കൊഴുപ്പടിയാന്‍ വഴിയൊരുക്കും. 

Follow Us:
Download App:
  • android
  • ios