വിമാനയാത്ര സാധാരണക്കാര്‍ക്ക്പോലും പ്രാപ്യമായെങ്കിലും, അത് ഇപ്പോഴും ചിലര്‍ക്കെങ്കിലും കൗതുകകരമായ കാര്യമാണ്. എന്നാല്‍ വിമാനത്തിനുള്ളിലെ പല സംഗതികളും സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്ക് പോലും വിസ്‌മയകരമാണ്. വിമാനത്തിനുള്ളിലെ അത്ഭുതപ്പെടുത്തുന്ന ചില ഭക്ഷണവിശേഷങ്ങള്‍ നോക്കൂ..

നല്ല പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 8 കാര്യങ്ങള്‍

വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ക്ക് വ്യത്യസ്ഥമായ ഭക്ഷണ വിഭവങ്ങളാണ് നല്‍കാറുള്ളത്. ഇത് എന്തിനാണെന്ന് അറിയാമോ? ഏതെങ്കിലും ഒരാള്‍ക്ക് ഒരു ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റാല്‍, മറ്റേ പൈലറ്റിനും അത് സംഭവിക്കാതിരിക്കാനാണ് വ്യത്യസ്‌ത ഭക്ഷണം നല്‍കുന്നത്.

വിമാനയാത്രികര്‍ക്ക് ഭക്ഷണത്തിന്റെ യഥാര്‍ത്ഥരുചി ആസ്വദിക്കാനാകില്ല. വിമാനം പറക്കുമ്പോള്‍ നാവിലെ രസമുകുളങ്ങളും മൂക്കിലെ നാസാരന്ധ്രങ്ങളും മരവിക്കുന്നതിനാലാണ് ഇത്. കാബിനുള്ളിലെ മര്‍ദ്ദം കാരണം നാക്കും മൂക്കും വരളുന്നതുകൊണ്ടാണ് ഈ മരവിപ്പ് അനുഭവപ്പെടുന്നത്. ഇതേ കാരണത്താല്‍, വിമാനത്തിലെ ഭക്ഷണത്തിന് സാധാരണയില്‍ കൂടുതല്‍ എരിവും പുളിയും ഉണ്ടാകും.

ഫ്രാന്‍സിലെ പ്രമുഖ എയര്‍ലൈനായ ലു‌ഫ്‌താന്‍സയില്‍ മല്‍സ്യമുട്ട കൊണ്ടുള്ള വിശേഷപ്പെട്ട ഒരു വിഭവം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തയ്യാറാക്കുന്നതിനായി പ്രതിവര്‍ഷം 10 ടണ്‍ മല്‍സ്യമുട്ടകളാണ് ലുഫ്‌താന്‍സ വാങ്ങുന്നത്.

ഭക്ഷണത്തിനും മദ്യത്തിനുമായി വന്‍തുക ചെലവിടുന്ന എയര്‍ലൈനാണ് സിങ്കപ്പുര്‍ എയര്‍ലൈന്‍. ഭക്ഷണത്തിനായി 700 മില്യണ്‍ ഡോളറും മദ്യത്തിനായി 16 മില്യണ്‍ ഡോളറുമാണ് സിങ്കപ്പുര്‍ എയര്‍ലൈന്‍ ചെലവഴിക്കുന്നത്. വിവിധ മതക്കാര്‍ക്കും പ്രായക്കാര്‍ക്കും അനുയോജ്യമായ ഭക്ഷണം സിങ്കപ്പുര്‍ എയര്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. യാത്രക്കാരുടെ സംതൃപ്‌തിക്ക് വലിയ വിലകല്‍പ്പിക്കണമെന്നതാണ് സിങ്കപ്പുര്‍ എയറിന്റെ നയം.