ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ഇനി സമയം നോക്കണം?

First Published 11, Mar 2018, 5:14 PM IST
food and the right time to eat it
Highlights
  • ഓരോ ഭക്ഷണം കഴിക്കുവാനും കൃത്യമായ സമയമുണ്ട്. 

എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നുവെന്നതും. ഓരോ ഭക്ഷണം കഴിക്കുവാനും കൃത്യമായ സമയമുണ്ട്. നമ്മുക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണല്ലോ നമ്മുടെ രീതി. എന്നാല്‍ അങ്ങനെയല്ല ഒരോ കാര്യത്തിനും നാം സമയം കണ്ടെത്തുന്നത് പോലെ ഭക്ഷണത്തിനും  കൃത്യം സമയം കണ്ടെത്തണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ചില ഭക്ഷണം ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പക്ഷേ കൃത്യസമയത്തല്ല അവ കഴിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഈ ഭക്ഷണങ്ങൾ നിങ്ങൾ കൃത്യസമയത്താണോ കഴിക്കുന്നത്?

അരി ആഹാരം

അരി അഹാരം കഴിക്കുന്നതാണ് മലയാളിയുടെ ശീലം. നമ്മള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്നത് അരി ആഹാരമാണല്ലോ.  നമ്മുടെ ശരീരത്തിനു വേണ്ട കാര്‍ബോ ഹൈഡ്രേറ്റുകള്‍ അരിയില്‍ നിന്നും നമുക്ക് ലഭിക്കുന്നു. അതേസമയം ഇത് നമ്മുടെ ശരീരത്തില്‍ നിന്നും ദഹിച്ച് ഇല്ലാതായില്ലെങ്കില്‍ ശരീരഭാരം വര്‍ധിക്കുന്നതിനിടയാക്കും.  അതിനാല്‍ അരിയാഹാരം ഉച്ചയ്ക്ക് മാത്രമായൊ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴോ എന്ന രീതിയില്‍ കഴിക്കുക.  ഉചയ്ക്ക് 12.30 മുതൽ രണ്ടു മണിവരെയാണ് അരി ആഹാരം അഥവാ ചോറ് കഴിക്കേണ്ട സമയം. രണ്ടു മണിക്ക് ശേഷം അരി അഹാരം കഴിക്കുന്നത് ദഹനത്തെ ബാധിക്കും.

മാംസം

പ്രോട്ടീന്‍ ഏറ്റവും കുടുതല്‍ കിട്ടുന്നത് മാംസത്തിലൂടെയാണ്. എന്നാല്‍ എല്ലാത്തരം ഇറച്ചികളും ദഹിക്കുന്നതിനായി കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും വേണം. അതിനാല്‍ രാത്രിസമയങ്ങളില്‍ മാംസം കഴിക്കുന്നത് കുറയ്ക്കുക. മാംസം കഴിക്കാൻ ഉത്തമ സമയം ഉച്ചയ്ക്കാണ്. മാംസം ഡൈജസ്റ്റ് ആവാൻ സമയം വേണ്ടി വരുന്നതിനാൽ രാത്രി സമയങ്ങളിൽ മാംസം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മാംസം ഭക്ഷിക്കുന്നതിലൂടെ വലിയ അളവിൽ പ്രോട്ടീന്‍ ലഭിക്കും. അതുകൊണ്ട് തന്നെ മാംസം പകൽ കഴിക്കുന്നതാണ് നല്ലത്. 

പഴവര്‍ഗങ്ങള്‍ 

പഴം നമ്മുക്ക് എല്ലാര്‍ക്കും ഇഷ്ടമുളള ഒരു ഫലമാണ്. പഴത്തില്‍ വളരെയധികം പൊട്ടാസ്യം ഉള്ളതിനാല്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയെ പരിപോഷിപ്പിക്കുന്നു.  എന്നാല്‍ അത്താഴത്തിനെപ്പമോ അതിനു ശേഷമൊ പഴം കഴിക്കാന്‍ പാടില്ല. ഇതു മൂലം കഫക്കെട്ടുണ്ടാവനും ഭക്ഷണം ദഹിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന്. അതുപോലെ തന്നെ ആപ്പിളിലില്‍ പെക്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തതിലെ പഞ്ചാസാരയുടെ അളവും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് രാത്രിയില്‍ കഴിക്കാന്‍ പാടില്ല. കാരണം പെക്ടിന്‍ ഭക്ഷണം ദഹിക്കുന്നതിനെ സഹായിക്കില്ല. രാത്രിയിലാരും വ്യായമം ചെയ്യില്ല എന്നാതിനാല്‍ വേഗം അസിഡിറ്റി പോലുള്ള രോഗങ്ങളുണ്ടാവും

നട്ട്സ്

ബദം, കപ്പലണ്ടി തുടങ്ങിയ പരിപ്പ് ആഹാരങ്ങൾ വൈകുന്നേരം കഴിക്കുന്നതാണ് ഉത്തമം. അണ്ടിപ്പരിപ്പ്, പിസ്ത,വാല്‍നട്ട് തുടങ്ങിയവയെക്കെ കഴിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 
പരപ്പിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് തലച്ചോറിൻ്റെ വികാസത്തിന് സഹായിക്കും. അതുകൊണ്ട് തന്നെ രാത്രി സമയത്ത് പരിപ്പ് ആഹാരം കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ലഭിക്കില്ല.

തൈര്

തൈര് കഴിക്കാൻ ഉത്തമ സമയം ഉച്ചയ്ക്കാണ്. രാത്രി സമയങ്ങളിൽ തൈര് കുടിക്കുന്നത് ജലദോഷം, ചുമ പോലുളള അസുഖങ്ങൾ ഉണ്ടാക്കും. 

പാൽ

പാൽ കുടിക്കുന്നതിന് ഉത്തമ സമയം രാത്രിയാണ്. പാൽ പെട്ടെന്ന് ദഹിക്കും. അതുകൊണ്ട് രാവിലെ കുടിക്കുന്നത് പ്രയോജനപ്പെടുകയില്ല.

loader