Asianet News MalayalamAsianet News Malayalam

ചിട്ടയോടെയുള്ള ആഹാരശീലം; ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണങ്ങൾ ഇവയൊക്കെ

ആരോ​ഗ്യകരമായ ആഹാരരീതി പാലിക്കുന്നവർക്ക് അസുഖങ്ങൾ കുറവായിരിക്കും. ചിട്ടയോടെയുള്ള ആഹാരശീലങ്ങൾ പാലിക്കാൻ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Food Habits for a Healthy Life
Author
Trivandrum, First Published Jan 13, 2019, 11:14 AM IST

ഫാറ്റി ലിവർ, കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇന്ന് മിക്കവരിലും കണ്ട് വരുന്നു. തെറ്റായ ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് ഈ അസുഖങ്ങൾ പിടിപെടാനുള്ള പ്രധാനകാരണങ്ങൾ. ആരോ​ഗ്യകരമായ ആഹാരരീതി പാലിക്കുന്നവർക്ക് അസുഖങ്ങൾ കുറവായിരിക്കും. ചിട്ടയോടെയുള്ള ആഹാരശീലങ്ങൾ പാലിക്കാൻ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണങ്ങൾ  ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്..

 പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉന്മേഷകരവുമാക്കി മാറ്റാനാകും.

Food Habits for a Healthy Life

രണ്ട്...

ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. ഒരു ദിവസം അഞ്ചു മുതല്‍ ഏഴ് വരെ തവണകളായി ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

മൂന്ന്...

 യാത്രയിലും ജോലി സമയത്തും ഒരു കുപ്പിയില്‍ നിറയെ വെള്ളം കരുതുക. പുറത്തുനിന്നും ലഭ്യമാകുന്ന വെള്ളത്തേക്കാള്‍ ശുദ്ധജലം കയ്യില്‍ കരുതുന്നതാണ് നല്ലത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും. 

Food Habits for a Healthy Life

നാല്...

 ശരീരത്തിന് വിശ്രമം അത്യാവശ്യമാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെയും മനസിന്റെയും  ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. 

അഞ്ച് ...

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ക്യാരറ്റ്, വെള്ളരിക്ക, ബീറ്റ് റൂട്ട്,ബീൻസ് പോലുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. 

Food Habits for a Healthy Life

ആറ്...

 മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്.

ഏഴ്...

എണ്ണയുടെ അമിത ഉപയോഗം കുറയ്ക്കുക. വെളിച്ചെണ്ണയില്‍ ധാരാളം കൊഴുപ്പടങ്ങിയിരിക്കുന്നതിനാല്‍ അതിന്റെ ഉപയോഗം പരമാവധി നിയന്ത്രിക്കുക. 

Food Habits for a Healthy Life

എട്ട്...

കൊഴുപ്പ് കൂടുതലടങ്ങിയ ആഹാരസാധനങ്ങളുടെ ഉപയോഗം കുറയ്ക്കണം. നെയ്യ്, കരള്‍, മുട്ട, ആട്ടിറച്ചി, തുടങ്ങിയവയിലൊക്കെ കൊഴുപ്പിന്റെ അംശം വളരെ കൂടുതലാണ്. 

ഒൻപത്...

മാംസാഹാരത്തിന്റെ ഉപയോഗം കുറയ്ക്കുക. കോഴിയിറച്ചി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞ് പാകം ചെയ്യുക. തൊലിയുടെ ഉള്‍ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നത്. 

പത്ത്...

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.

Food Habits for a Healthy Life

Follow Us:
Download App:
  • android
  • ios