Asianet News MalayalamAsianet News Malayalam

മുലപ്പാൽ വർദ്ധിക്കാനുള്ള ചില ഭക്ഷണങ്ങൾ

  • മുലപ്പാൽ കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കും. കുഞ്ഞുങ്ങളിൽ അസുഖം വരാതിരിക്കാനും മുലപ്പാൽ ഏറെ സഹായിക്കും. പ്രസവത്തോടെ സ്ത്രീകളില്‍ സ്വാഭാവികമായും മുലപ്പാല്‍ ഉല്‍പാദിപ്പിക്കപ്പെടും.
foods for increase breast milk
Author
Trivandrum, First Published Aug 26, 2018, 11:25 PM IST

കുഞ്ഞിന്റെ ആരോ​​​ഗ്യത്തിന് ഏറ്റവും നല്ലത് മുലപ്പാൽ തന്നെയാണ്. മുലപ്പാൽ കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കും. കുഞ്ഞുങ്ങളിൽ അസുഖം വരാതിരിക്കാനും മുലപ്പാൽ ഏറെ സഹായിക്കും. പ്രസവത്തോടെ സ്ത്രീകളില്‍ സ്വാഭാവികമായും മുലപ്പാല്‍ ഉല്‍പാദിപ്പിക്കപ്പെടും. എന്നാല്‍ മുലപ്പാല്‍ കുറയുന്നത് പല സ്ത്രീകളുടേയും പ്രശ്‌നം തന്നെയാണ്. സിസേറിയൻ കഴിഞ്ഞവർക്കാണ് മുലപ്പാൽ കുറഞ്ഞ് വരുന്നതായി കണ്ടുവരുന്നത്. 

സ്‌ട്രെസ്, ഡിപ്രഷന്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും മുലപ്പാല്‍ ഉല്‍പാദനത്തിന് കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ മുലപ്പാല്‍ കുറയുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണെന്നതിനാല്‍ ഈ പ്രശ്‌നം അല്‍പം ഗൗരവമായി തന്നെ എടുക്കേണ്ട ഒന്നാണ്. പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ തന്നെയാണ് ഏറ്റവും നല്ല ഭക്ഷണമെന്നതിനാല്‍ മുലപ്പാലിന്റെ കുറവ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് കുഞ്ഞുങ്ങളെയായിരിക്കും. 

മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. മുലപ്പാൽ വർദ്ധിപ്പിക്കാൻ പ്രധാനമായി അഞ്ച് ആഹാരങ്ങൾ കഴിക്കണമെന്ന് ഡയറ്റീഷ്യനും ബേബി 360 ഡി​ഗ്രീ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറുമായ സോണാലി ഷിവ്ലാനി പറയുന്നു. മുലപ്പാൽ വർദ്ധിപ്പിക്കാൻ കഴിക്കേണ്ട അഞ്ച് ആഹാരങ്ങൾ എന്തൊക്കെയാണെന്നോ.

1) ഉലുവ: മുലപ്പാൽ കൂട്ടാൻ ഏറ്റവും നല്ലതാണ് ഉലുവ. ഇതില്‍ ഇരുമ്പ്, വൈറ്റമിനുകള്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളമുണ്ട്. ഉലുവ ലേഹ്യം രൂപത്തിലോ ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കാം. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ദിവസവും രണ്ട് നേരം ഉലുവ കഴിക്കുന്നത് ഏറെ നല്ലതാണ്.

2) ജീരകം:

മുലപ്പാൽ വർദ്ധിപ്പിക്കാൻ ജീരകം ഏറെ ​ഗുണകരമാണ്. കറിയിലോ അല്ലാതെയോ ജീരകം കഴിക്കുന്നത് മുലപ്പാൽ കൂട്ടാൻ സഹായിക്കും. ജീരകവെള്ളം കുടിക്കുന്നത് മുലപ്പാൽ കൂട്ടും. ദിവസവും 15 ​ഗ്ലാസ് ജീരകവെള്ളമെങ്കിലും പാൽ കൊടുക്കുന്ന അമ്മമാർ കുടിച്ചിരിക്കണം. എസ്ട്രഗോൺ, ഹൈഡ്രോസിന്നാമിക് ആസിഡ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കും. 

3) തുളസി:

തുളസിയിട്ട് വെള്ളം കുടിക്കുന്നത് മുലപ്പാൽ കൊടുക്കുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് . തുളസി ഇല കഴിക്കുന്നതും ​ഗുണകരമാണ്. തുളസി  പാലുണ്ടാകാന്‍ സഹായിക്കുക മാത്രമല്ല, അസുഖങ്ങള്‍ മാറ്റാനും സഹായിക്കുന്ന ഒന്നാണ് .തുളസി കറിയിലിട്ട് കഴിക്കുന്നത് കൊണ്ട് ​ദോഷമൊന്നുമില്ല.

4) വെളുത്തുളളി: 

മുലപ്പാൽ വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളിൽ മറ്റൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിക്കുന്നതിലൂടെ മുലപ്പാൽ വർദ്ധിപ്പിക്കുക മാത്രമല്ല മറിച്ച് അമ്മമാരിൽ ദഹനവും ക്യത്യമായി നടക്കും. പാലിൽ വെളുത്തുള്ളിയിട്ട് കുടിക്കുന്നത് ഏറെ ​ഗുണകരമാണ്.ജീരകവും വെളുത്തുള്ളിയും പാലും ചേർത്ത് കുടിക്കുന്നതാണ് ഉത്തമം. 

5) ബദാം, കശുവണ്ടി: 

ദിവസവും ബദാം,കശുവണ്ടി കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കും. ഇവയില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. ബദാം ഷേക്കായിയോ അല്ലാതെയോ ദിവസവും കഴിക്കുന്നത് നല്ലതാണ്. അമ്മമാരിൽ ഉണ്ടാകുന്ന ക്ഷീണം മാറ്റാനും ബദാം, കശുവണ്ടിയും സഹായിക്കുന്നു. ബദാം മിൽക്കായി കഴിച്ചാൽ ഏറെ നല്ലതാണ്. കാല്‍സ്യത്തിന്റെ കലവറയാണ് ബദാം. പ്രോട്ടീന്‍സ് തന്നെയാണ് ഇതിലെ മുഖ്യ ഘടകം. അതുകൊണ്ട് തന്നെ ബദാം മില്‍ക്ക് അമ്മമാരില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.


 

Follow Us:
Download App:
  • android
  • ios