ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖക്കുരു. പലകാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. ചില ഭക്ഷണങ്ങൾ നിയന്ത്രിച്ചാലും മുഖക്കുരു അകറ്റാനാകും. മുഖക്കുരു അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

നാരങ്ങ ജ്യൂസ്...

ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് നാരങ്ങ. മുഖക്കുരു, മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ അകറ്റാൻ ദിവസവും നാരങ്ങ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ഒരു സ്പൂൺ റോസ് വാട്ടറും അൽപം നാരങ്ങ ജ്യൂസും ചേർത്ത് മുഖത്തിടുന്നത് മുഖക്കുരു മാറ്റാൻ വളരെ നല്ലതാണ്. നാരങ്ങ ജ്യൂസ് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

തണ്ണിമത്തൻ... 

 മുഖക്കുരു മാറ്റാൻ വളരെ നല്ലതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ദിവസവും ജ്യൂസായോ അല്ലാതെയോ കഴിക്കാം. തണ്ണിമത്തനിൽ വിറ്റാമിൻ എ,ബി,സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ മുഖം തിളക്കമുള്ളതാക്കാൻ വളരെ നല്ലതാണ്. 

പാൽ ഉൽപ്പന്നങ്ങൾ ...

  പാൽ ഉൽപ്പന്നങ്ങൾ മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ എന്നിവ മാറ്റാൻ സഹായിക്കുന്നു. ആരോ​ഗ്യമുള്ള ചർമ്മത്തിന് ദിവസവും ഒരു കപ്പ് പാൽ കുടിക്കുന്നത് ​ഗുണം ചെയ്യും. 

തെെര്... 

തെെര് ഉപയോ​ഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. തെെര് ഉപയോ​ഗിച്ച് വീട്ടിൽ തന്നെ ഫേസ്പാക്കുകൾ ഉണ്ടാക്കാനാകും. മുഖത്ത് തെെര് മാത്രം പുരട്ടിയാലും ഏറെ നല്ലതാണ്. ഉയര്‍ന്ന അളവില്‍ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നൽകുന്നു.

ആപ്പിൾ... 

 ചർമ്മസംരക്ഷണത്തിന് വളരെ നല്ലൊരു പഴമാണ് ആപ്പിൽ. ദിവസവും ആപ്പിൾ ജ്യൂസായോ അല്ലാതെയോ കഴിക്കാം. ആപ്പിളിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. നിറം വർധിക്കാനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും ദിവസവും ഒാരോ ആപ്പിൾ കഴിക്കുന്നത് ഉത്തമമാണ്. 

വെള്ളം... 

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം .വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് വെള്ളം. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. വരണ്ട ചർമ്മം ഇല്ലാതാക്കാൻ വളരെ നല്ലതാണ് ചൂടുവെള്ളം. ഇടവിട്ട് ചൂടുവെള്ളം കുടിച്ചാൽ വരണ്ട ചർമ്മം അകറ്റാനാകും.