കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. ദിവസവും രാവിലെയോ രാത്രിയോ ഒരു കപ്പ് ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും അകറ്റാൻ സഹായിക്കുന്നു. 

കൊളസ്‌ട്രോള്‍ ഇല്ലാത്തവരായി ആരുമില്ല. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം. 

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ പരിചയപെടാം...

ഓട്സ്...

 കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. ദിവസവും രാവിലെയോ രാത്രിയോ ഒരു കപ്പ് ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും അകറ്റാൻ സഹായിക്കുന്നു. ഫെെബർ ധാരാളം അടങ്ങിയ ഓട്സ് മലബന്ധ പ്രശ്നം അകറ്റാൻ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


നട്സ്...

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം വരാതെ സംരക്ഷിക്കുന്നു. സെലെനിയം, വിറ്റാമിന്‍ ഇ പോലുള്ള ആന്‍റി ഓക്സിഡന്‍റുകളടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

 മീൻ...

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് മുമ്പ് നടത്തിയ മിക്ക പഠനങ്ങളിലും പറയുന്നത്. ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും അസിഡിറ്റി, ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വരാതെയും നോക്കുന്നു. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയു കയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്നു.